ഹൂസ്റ്റണ്‍ : ചൊവ്വാ ദൗത്യത്തില്‍ സന്നദ്ധസേവകര്‍ക്കും അവസരം. നാലുപേര്‍ക്കാണ് ഇത്തരത്തില്‍ സന്നദ്ധസേവകരാകാന്‍ അവസരമുള്ളത്. ഒരു കാര്യം നിര്‍ബന്ധമാണ് . പുകവലിക്കുന്നവര്‍ അപേക്ഷിക്കേണ്ട. ചൊവ്വ ഗ്രഹത്തിനു സമാനമായി കൃത്രിമമായി നിര്‍മിച്ചൊരുക്കുന്ന സാഹചര്യത്തില്‍ ഒരുവര്‍ഷം താമസിച്ച് നാസ സംഘത്തോടൊപ്പം ബഹിരാകാശ പര്യവേഷണങ്ങളില്‍ പങ്കാളികളാകാനാണ് നാലുപേര്‍ക്ക് അവസരമൊരുങ്ങുന്നത്. ചൊവ്വ ഗ്രഹത്തിന് സമാനമായ സാഹചര്യത്തില്‍ ഒരു വര്‍ഷം താമസിച്ചാല്‍ മനുഷ്യ ശരീരത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ പഠിക്കാനായാണ് ഈ പരീക്ഷണത്തിനു നാസ തുടക്കമിടുന്നത്. ഹൂസ്റ്റണില്‍ നാസയുടെ ജോണ്‍സണ്‍ സ്‌പേസ് സെന്ററിലാണ് നിര്‍ണായകമായ പരീക്ഷണങ്ങള്‍ നടക്കുക. മാര്‍ഡ് ഡൂണ്‍ ആല്‍ഫാ എന്ന പേരിലുള്ള ഈ പരീക്ഷണത്തിനായി ഒരുക്കിയിരിക്കുന്നത് 1700 സ്‌ക്വയര്‍ ഫീറ്റ് വലിപ്പമുള്ള കൃത്രിമ ചൊവ്വ ഗ്രഹമാണ്.സന്നദ്ധ സേവനത്തിനായി താത്പര്യമുള്ളവര്‍ക്ക് ഏപ്രില്‍ രണ്ടുവരെ അപേക്ഷിക്കാം. 30 വയസുമുതല്ഡ 55 വയസുവരെയുളളവര്‍ക്കാണ് അപേക്ഷിക്കാവുന്നത്. അമേരിക്കന്‍ പൗരന്‍മാരോ അമേരിക്കന്‍ പി.ആര്‍ ലഭിച്ചവരോ ആവണം
പുകവലിക്കാത്തവരാണോ? എങ്കില്‍ ചൊവ്വയുടെ സന്നദ്ധസേവനത്തില്‍ പങ്കാളികളാകാന്‍ അവസരം
RELATED ARTICLES