ഷിംല: ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസ് ഭരണത്തിലുണ്ടായിരുന്ന ഏക സംസ്ഥാനമായ ഹിമാചല്‍ പ്രദേശില്‍ സര്‍ക്കാര്‍ പ്രതിസന്ധിയില്‍. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അട്ടിമറി ജയം ഉണ്ടായതിനു പിന്നാലെ ക്രോസ് വോട്ട് ചെയ്ത ആറു കോണ്‍ഗ്രസ് എംഎല്‍എമാരെ സംസ്ഥാനത്തിനു പുറത്തേയ്ക്ക കൊണ്ടുപോയി. ഹിമാചല്‍ പ്രദേശില്‍ ഒഴിവുവന്ന ഏക രാജ്യസഭ സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നറുക്കെടുപ്പിലൂടെയാണ് ബിജെപി സ്ഥാനാര്‍ഥി ഹര്‍ഷ് മഹാജന് വിജയിച്ചത്. കോണ്‍ഗ്രസിന്റെ മനു അഭിഷേക് സിങ് വിയെയാണ് പരാജയപ്പെടുത്തിയത്. നിലവില്‍ 68 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 40 എംഎല്‍എമാരാണുള്ളത്. ആറു കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് സ്വതന്ത്രന്മാരും ക്രോസ് വോട്ട് ചെയ്തതാണ് ബിജെപിയുടെ വിജയത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ഉത്തരേന്ത്യയിലെ ഏക കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിസന്ധിയിലായി. കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ നാളെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള നീക്കത്തിലാണ് ബിജെപി.
ഹിമാചലിലെ കോണ്‍ഗ്രസ് സര്ക്കാര്പ്രതിസന്ധിയില്;രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അട്ടിമറി ജയം
RELATED ARTICLES