(എബി തോമസ്)
നാലു വര്‍ഷം കൂടുമ്പോള്‍ ഫെബ്രുവരി മാസത്തില്‍ 29 ദിവസമുണ്ട്്. ആ നാലാമത്തെ വര്‍ഷമാണ് ഈ വര്‍ഷം . ഈ അധിദിവസത്തിന്റെ അപൂര്‍വതയുടെ പശ്ചാത്തലം ഏറെ വിശ്വാസങ്ങളും ആചാരങ്ങളും ലോകമെങ്ങും വ്യത്യസ്ത രീതിയിലാണ് കാണപ്പെടുന്നത്. അധിവര്‍ഷവും അധിദിവസവും വരവേല്‍ക്കുന്നതും സ്വീകരിക്കപ്പെടുന്നതും. ഫെബ്രുവരി 29നെ കുറിച്ചുള്ള വിശ്വാസക്കഥ പല രാജ്യങ്ങളിലും വ്യത്യസ്ഥമാണ്.
2024 വര്‍ഷത്തിനൊരു പ്രത്യേകതയുണ്ട്. ഫെബ്രുവരി മാസത്തില്‍ സാധാരണയായുള്ള 28 ദിവസങ്ങള്‍ക്കു പകരം 29 ദിവസങ്ങളാണ് ഉള്ളത്. നാല് വര്‍ഷം കൂടുമ്പോള്‍ മാത്രം ആവര്‍ത്തിക്കപ്പെടുന്ന അപൂര്‍വതയാണ് ഫെബ്രുവരി 29 എന്ന അധിദിവസം (ഘലമു ഉമ്യ).
ഭൂമിയുടെ പരിക്രമണത്തിന്റെ ദൈര്‍ഘ്യവും (ഭൂമിക്ക് ഒരു തവണ സൂര്യനെ ചുറ്റാനെടുക്കുന്ന സമയം) അതിനു വേണ്ടിവരുന്ന ദിവസങ്ങളും തമ്മിലുള്ള ഗണിതപരമായ പൊരുത്തമില്ലായ്മ പരിഹരിക്കുന്നതിനായി കണ്ടെത്തിയ ക്രമീകരണമാണ് അധിവര്‍ഷം. ഭൂമിക്ക് സൂര്യനെ ചുറ്റാനെടുക്കുന്ന സമയം 365.242 ദിവസമാണ്. അതിനാല്‍ സാധാരണ വര്‍ഷങ്ങളില്‍ (365 ദിവസം) ബാക്കി വരുന്ന 0.242 ദിവസത്തെ, ഓരോ നാലു വര്‍ഷം കൂടുമ്പോഴും ഒരു പൂര്‍ണ ദിവസമായി ഫെബ്രുവരിയില്‍ 29 നെ കാണുന്നു
അപൂര്‍വ ദിവസമായ ഫെബ്രുവരി 29നെ ചുറ്റിപ്പറ്റിയുള്ള വിശ്വാസങ്ങള്‍ ഏറെ ആണ്.
ഗ്രീസ്, സ്‌കോട്ട്‌ലന്‍ഡ്, ജര്‍മനി എന്നിവ പോലെയുള്ള രാജ്യങ്ങളിലെ ചില പരമ്പരാഗത വിശ്വാസങ്ങളും ആചാരങ്ങളും പ്രകാരം അധിവര്‍ഷത്തെ, പ്രത്യേകിച്ച് ഫെബ്രുവരി 29 എന്ന ദിവസത്തെ ദൗര്‍ഭാഗ്യവുമായാണ് ഇവര്‍ കാണുന്നത്.
അധിദിവസത്തില്‍ വിവാഹം നടത്തുന്നത് ശുഭകരമല്ല എന്നു വിശ്വസിക്കുന്നവര്‍ നിരവധിയാണ്. അതേസമയം അധിവര്‍ഷം മുഴുവനായും തന്നെ വിവാഹത്തിന് ശുഭകരമല്ല എന്ന് കരുതുന്നവരുടെ നാടാണ് ഗ്രീസ്. അധിവര്‍ഷത്തില്‍ വിവാഹം നടന്നാല്‍, പിന്നീട് ആ ബന്ധം വേര്‍പിരിയലില്‍ കലാശിച്ചേക്കും എന്നാണ് അവരുടെ വിശ്വാസം. അതുപോലെ ഫെബ്രുവരി 29നാണ് ബന്ധം വേര്‍പിരിയുന്നത് എങ്കില്‍ സന്തോഷം ലഭിക്കുന്ന ഒരു പങ്കാളിയെ ജീവിതത്തില്‍ കണ്ടുമുട്ടിയേക്കില്ലെന്നും ഇവിടെ കരുതപ്പെടുന്നു.
അതുപോലെ അധിദിവസത്തില്‍ കുട്ടികള്‍ ജനിക്കുന്നതിനെ സ്‌കോട്ട്‌ലന്‍ഡില്‍ ശുഭകരമായല്ല കാണുന്നത്. അന്നേദിവസം ജനിക്കുന്ന കുട്ടികളുടെ ജീവിതം കഷ്ടപ്പാടും ദുരിതവും നിറഞ്ഞതായിരിക്കുമെന്നാണ് ഇക്കൂട്ടരുടെ വിശ്വാസം. ഇതിന് പുറമെ സ്‌കോട്ട്‌ലന്‍ഡിലെ ചില പ്രദേശങ്ങളില്‍ അധിവര്‍ഷത്തിനിടെ കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടുന്നതിനെയും അശുഭകരമായി കാണുന്നു. അധിവര്‍ഷത്തില്‍ കൃഷിയിറക്കാനും വിളവെടുക്കാനും പുതിയ കാര്‍ഷികോപകരണങ്ങള്‍ വാങ്ങാനും ഇക്കൂട്ടര്‍ താത്പര്യപ്പെടില്ല.
ലോകത്തിന്റെ ചില ഭാഗങ്ങളില്‍ അധിവര്‍ഷത്തേയും അധിദിവസത്തേയും ശുഭ ദിവസമായും കാണുന്നവരുണ്ട്.
അയര്‍ലന്‍ഡില്‍ കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഫെബ്രുവരി 29 മികച്ച ദിവസമായാണ് കണക്കാക്കുന്നത്. അതേസമയം ചൈനയില്‍ അധിദിവസം വിവാഹത്തിനുള്ള ഏറ്റവും ശുഭകരമായ സമയമായാണ് കണക്കാക്കുന്നത്.
എന്തായാലും വിശ്വാസങ്ങള്‍ക്കപ്പുറമായി 2024 മനുഷ്യ രാശിക്ക് ശുഭമായി തീരട്ടെ എന്ന് ഈശ്വരനോട് പ്രാര്‍ത്ഥിക്കാം.