ഗാസ:ഗാസ നഗരത്തിന്റെ പടിഞ്ഞാറന്‍ നബുള്‍സില്‍ ഇസ്രയേലി സൈന്യം നടത്തിയ വെടിവെയ്പ്പില്‍ 100 ലേറെ പേര്‍ കൊല്ലപ്പെട്ടു. നബുള്‍സി റൗണ്ട്എബൗട്ടില്‍ ഭക്ഷണവിതരണകേന്ദ്രത്തിലേക്ക എത്തിയവര്‍ക്കു നേരെയാണ് ഇസ്രായേല്‍ സേന വെടി ഉതിര്‍ത്തതെന്നും വെടിവയ്പ്പില്‍ 104 പേര്‍ കൊല്ലപ്പെടുകയും 700 ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി പലസ്തീന്‍ ആരോഗ്യ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വെടിവെയ്പ്പ് നടന്നതായി ഇസ്രയേല്‍ സ്ഥിരീകരിച്ചു. എന്നാല്‍ പെട്ടെന്ിനു വെടിവെയ്പ്പിനുണ്ടായ കാരണം വ്യക്തമാക്കിയിട്ടില്ല. സംഭവത്തെ കൂട്ടക്കൊലയാണെന്ന് പലസ്തീന്‍ ആരോഗ്യ മന്ത്രാലയംവിശേഷിപ്പിച്ചത്.
ഗാസയില്‍ മനുഷ്യക്കുരുതി:ഇസ്രയേല്‍ വെടിവെയ്പില്‍ 100 ലധികം പേര്‍ കൊല്ലപ്പെട്ടു
RELATED ARTICLES