പാരസെറ്റാമോളിന്റെ അമിത ഉപയോഗം കരള്‍ നാശത്തിലേക്കും കരള്‍ സ്തംഭനത്തിലേക്കും നയിക്കാമെന്ന് എഡിന്‍ബര്‍ഗ് സര്‍വകലാശാലയില്‍ നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നു.
എലികളുടെയും മനുഷ്യരുടെയും കോശങ്ങളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ചില സാഹചര്യങ്ങളില്‍ പാരസെറ്റാമോള്‍ കരളിലെ കോശങ്ങള്‍ക്കിടയിലുള്ള ടൈറ്റ് ജംഗ്ഷനുകള്‍ എന്ന ഘടനാപരമായ സന്ധിസ്ഥാനങ്ങളെ ബാധിച്ച് കരള്‍ കോശസംയുക്തങ്ങള്‍ക്ക് നാശം വരുത്തുമെന്നാണ് ഗവേഷകര്‍ പറയുന്നത്. അര്‍ബുദം, ലിവര്‍ സിറോസിസ്, ഹെപ്പറ്റൈറ്റിസ് പോലുള്ള രോഗങ്ങളുമായി ബന്ധപ്പെട്ട് കാണപ്പെടുന്ന ഈ കോശ ക്ഷതം പാരസെറ്റാമോള്‍ അമിത ഉപയോഗവുമായും ബന്ധപ്പെട്ടിരിക്കുന്നതായി റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.