Sunday, November 24, 2024

HomeMain Storyഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സറുടെ കൊലപാതകം: അധികാരികളുമായി ബന്ധപ്പെട്ടുവരുന്നതായി ചിക്കാഗോ ഇന്ത്യന്‍ കോണ്‍സുലേറ്റ്

ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സറുടെ കൊലപാതകം: അധികാരികളുമായി ബന്ധപ്പെട്ടുവരുന്നതായി ചിക്കാഗോ ഇന്ത്യന്‍ കോണ്‍സുലേറ്റ്

spot_img
spot_img

ചിക്കാഗോ: പ്രശസ്ത കുച്ചിപ്പുടി നര്‍ത്തകന്‍ അമര്‍നാഥ് ഘോഷ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ അധികാരികളുമായി ബന്ധപ്പെട്ടുവരുന്നതായി ചിക്കാഗോ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് യുഎസിലെ മിസോറിയില്‍ സായാഹ്ന സവാരിക്കിടെയാണ് അമര്‍നാഥ് വെടിയേറ്റ് മരിച്ചത്. സെന്റ് ലൂയിസിലെ വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റിയില്‍ നൃത്തത്തില്‍ എംഎഫ്എ വിദ്യാര്‍ഥിയായിരുന്നു ഘോഷ്.

മരിച്ച അമര്‍നാഥ് ഘോഷിന്റെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും അഗാധമായ അനുശോചനം അറിയിക്കുന്നു. ഞങ്ങള്‍ ഫോറന്‍സിക്, പോലീസ് അന്വേഷവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൃത്യമായി പിന്തുടരുന്നുണ്ട്,” എംബസി എക്സില്‍ പറഞ്ഞു.

”മരിച്ച അമര്‍നാഥ് ഘോഷിന്റെ ബന്ധുക്കള്‍ക്ക് കോണ്‍സുലേറ്റ് എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. അപലപനീയമായ തോക്ക് ആക്രമണത്തില്‍ കൃത്യമായ അന്വേഷണം നടക്കുമെന്ന് സെന്റ് ലൂയിസ് പോലീസും സര്‍വകലാശാലയും അറിയിച്ചിട്ടുണ്ട്,” എംബസി കൂട്ടിച്ചേര്‍ത്തു.

കൊല്‍ക്കത്ത ബീര്‍ഭൂം സ്വദേശിയായ അമര്‍നാഥ് ഘോഷ് ബംഗാളിലെ അറിയപ്പെടുന്ന ക്‌ളാസിക്കല്‍ ഡാന്‍സറാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments