ആലപ്പുഴ: പത്തനംതിട്ട സീറ്റിനെച്ചൊല്ലി തുടങ്ങിയ പി.സി ജോര്‍ജ് – വെള്ളാപ്പള്ളി നടേശന്‍ വാക്ക് പോര് മൂര്‍ച്ഛിച്ചു. പി.സി ജോര്‍ജ് വെള്ളാപ്പള്ളിയെക്കുറിച്ചും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയെക്കുറിച്ചും നടത്തയ പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യത്തിന് അപ്രസക്തനെ പ്രസക്തനാക്കാനാണോ നോക്കുന്നതെന്നും
‘ഓരോരുത്തര്‍ക്കും അര്‍ഹതപ്പെട്ടതുണ്ട്. അര്‍ഹതപ്പെടാത്തത് ഉണ്ട്. ചുമ്മാതിരുന്ന് തവള വീര്‍ക്കുന്നതുപോലെ ആരും വീര്‍ത്തിട്ട് കാര്യമില്ല. വീര്‍ത്താല്‍ വയറു പൊട്ടുന്നതല്ലാതെ ഒരു റിസള്‍ട്ടും ഉണ്ടാകില്ല. അയാളെ വിട്ടേക്ക്. അയാളുടെ വാര്‍ത്ത കൊണ്ടു നടക്കുന്നതു തന്നെ തെറ്റാണെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.’പിസി ജോര്‍ജിനെ ആളാക്കിയ കെ എം മാണിയെ തന്നെ ചീത്ത പറഞ്ഞിട്ടുണ്ട്. അത് അദ്ദേഹത്തിന്റെ ശൈലിയാണ്. എല്ലാവരോടും ചീത്ത പറഞ്ഞിട്ടും ആരും തിരിച്ചു പറഞ്ഞിട്ടില്ല. ഞങ്ങളോട് ചീത്ത പറഞ്ഞപ്പോള്‍ അല്‍പ്പം ചീത്ത ഞങ്ങളും തിരിച്ചുപറഞ്ഞിട്ടുണ്ട്’.
പിസി ജോര്‍ജ് ബിജെപിക്ക് ഭാരമായി മാറുമോയെന്ന ചോദ്യത്തിന്, കാലം കഴിയുമ്പോള്‍ അവര്‍ മനസ്സിലാക്കിക്കൊള്ളുമെന്ന് വെള്ളാപ്പള്ളി പറഞ്ഞു.