കൊച്ചി: മോണ്സന് മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പുകേസില്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കെ സുധാകരനെ രണ്ടാം പ്രതിയാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം എസിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കെപിസിസി പ്രസിഡന്റിനെതിരേ വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. മോണ്സന് ഒപ്പം സാമ്പത്തിക തട്ടിപ്പിന് സുധാകരന് കൂട്ടുനിന്നു. മോണ്സണ് വ്യാജ ഡോക്ടര്‍ ആണെന്ന് അറിഞ്ഞിട്ടും ഇക്കാര്യം സുധാകരന് മറച്ചു വെച്ചുവെന്നും കുറ്റപത്രത്തില്‍ ആരോപിക്കുന്നു.
മോണ്സന് മാവുങ്കല്‍ കേസില്‍ കെ. സുധാകരനെ രണ്ടാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു
RELATED ARTICLES