വാഷിംഗ്ടന്‍: ഭവനനിര്‍മാണ മേഖലയില്‍ ഉത്തേജനം ഉണ്ടാക്കുന്ന പ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. യുഎസില്‍ ആദ്യമായി ഒരു വീട് വാങ്ങുന്ന ആള്‍ക്ക് അവരുടെ മോര്‍ട്ട്ഗേജിലേക്ക് 5,000 ഡോളര്‍ ടാക്‌സ് ക്രെഡിറ്റ് നല്‍കുമെന്നും ആദ്യത്തെ വീട് വില്ക്കുന്നവര്ക്ക് 10,000 ഡോളര്‍ ടാക്‌സ് ക്രെഡിറ്റും നല്കുമെന്ന പ്രഖ്യാപനമാണ് നടത്തിയിട്ടുള്ളത്. സ്റ്റേറ്റ് ഓഫ് യൂണിയന്‍ പ്രസംഗത്തിലാണ് ബൈഡന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
അമേരിക്കയിലെ ഭവന വിപണി ഇപ്പോള്‍ വേണ്ടത്ര ശക്തമല്ലാത്ത സ്ഥിതിയാണ്. ഈ മന്ദീഭവ അവസ്ഥ മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പ്രസിഡന്റിന്റെ പ്രഖ്യാപനം. മധ്യവര്‍ഗം ഉള്‍പ്പെടെയുള്ളവര്‍ക്ക് ഏറെ സഹായകരമാകുന്ന ഒരു തീരുമാനമാണിത്. എന്നാല്‍ ഇപ്പോള്‍ നടത്തിയിട്ടുള്ള ഈ പ്രഖ്യാപനം ഭവന നിര്‍മാണ മേഖലയില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ സഹായകരമാകില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
ആദ്യമായി വീടു വാങ്ങുന്നവര്‍ക്ക് 5000 ഡോളര്‍ ടാക്‌സ് ക്രെഡിറ്റ് വലിയ തുകയല്ലെന്നും ഫെഡറല്‍ പലിശ നിരക്ക് ഉയര്‍ത്താന്‍ തുടങ്ങിയതിന് ശേഷം ഫിക്‌സഡ് മോര്‍ട്ട്ഗേജിന്റെ ശരാശരി പലിശ നിരക്ക് 6.88% ആയി ഉയര്‍ന്നിട്ടുണ്ടെന്നും പറയുന്നു.