Thursday, November 21, 2024

HomeMain Storyഗാസയില്‍ ഭക്ഷണത്തിനായി കാത്തുനിന്നവര്‍ക്ക് മുകളിലേക്ക് വിമാനത്തില്‍ നിന്നും ഭക്ഷണപ്പൊതി വീണ് അഞ്ചു മരണം

ഗാസയില്‍ ഭക്ഷണത്തിനായി കാത്തുനിന്നവര്‍ക്ക് മുകളിലേക്ക് വിമാനത്തില്‍ നിന്നും ഭക്ഷണപ്പൊതി വീണ് അഞ്ചു മരണം

spot_img
spot_img

ഗാസ: ദുരിതബാധിത മേഖലയിലെ ആളുകള്‍ക്ക് വിമാനത്തില്‍ നിന്നും ഭക്ഷണം താഴേയ്ക്ക് ഇട്ടുകൊടുക്കുന്നതിനിടെ ഭക്ഷണപ്പൊതി ദേഹത്തു വീണ് ഗാസയില്‍ അഞ്ചു മരണം. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. വലിയ പെട്ടികളിലായി അടുക്കിവെച്ച ഭക്ഷണപ്പൊതി മൊത്തമായി താഴേയ്ക്ക് വീണതാണ് അപകടമുണ്ടാവാന്‍ കാരണമെന്നാണ് സൂചന. ഗാസയില്‍ ഭക്ഷ്യക്ഷാമം നേരിട്ടതോടെ ലോകരാജ്യങ്ങള്‍ വിമാനത്തില്‍ ഭക്ഷണമെത്തിച്ച് നല്കുന്നുണ്ട്. നിലവില്‍ അമേരിക്ക, ഈജിപ്ത്, ജോര്‍ദാന്‍, ഫ്രാന്‍സ്, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങള്‍ ആകാശമാര്‍ഗം ഭക്ഷണം എത്തിക്കുന്നു. ഇതില്‍ ഏതു രാജം ഭക്ഷണം വിതരണം ചെയ്തപ്പോള്‍ ആണ് അപകടമുണ്ടായതെന്നു വ്യക്തമല്ല. തങ്ങളുടെ ഭക്ഷണ പായ്ക്കറ്റുകള്‍ എല്ലാം സുരക്ഷിതമായി ഇറക്കിയതായി യുഎസ് സേനാ ഉദ്യോഗസ്ഥന്ഡ പാട്രിക് റൈഡര്‍ വ്യക്തമാക്കി. ഇതിനിടെ ഗാസയില്‍ കടല്‍ മാര്‍ഗം സഹായമെത്തിക്കാനായി താത്കാലിക തുറമുഖം നിര്‍മിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. എന്നാല്‍ ആഴ്ച്ചകളുടെ താമസമുണ്ടാവും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments