ഹൂസ്റ്റണ്‍: യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ ബോയിംഗ് 737 മാക്‌സസ് എട്ട് വിമാനം റെണ്‍വേയില്‍ നിന്നും തെന്നിമാറി സമീപത്തെ പുല്‍പ്പടര്‍പ്പില്‍ കുടങ്ങി. ഇന്ന് രാവിലെയാണ് സംഭവം. 160 യാത്രക്കാരും ആറു ജീവനക്കാരുമുള്‍പ്പെടെയാണ് വിമാനം തെന്നിമാറിയത്. മംഫിസില്‍ നിന്നുമെത്തിയ വിമാനം രാവിലെ എട്ടോടെ ഹൂസ്റ്റണ്‍ ബുഷ് ഇന്റര്‍കോണ്ടിനെന്റല്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങി റണ്‍വേയിലൂടെ വേഗത്തില്‍ നീങ്ങുന്നതിനിടെയായിരുന്നു അപകടം. യാത്രക്കാര്‍ സുരക്ഷിതരാണെന്നു യുണൈറ്റഡ് എയര്‍ലൈന്‍സ് പ്രസ്താവനയില്‍ പറഞ്ഞു.
ഒരു വശം ചരിഞ്ഞ് ഒരു ചിറക് നിലത്തു മുട്ടന്ന നിലയിലായിരുന്നു വിമാനം. നിന്നത്. സ്റ്റെയറുകള്‍ എത്തിച്ച് യാത്രക്കാരെ വിമാനത്തില്‍ നിന്ന് ഇറക്കി.ത്.
അപകടത്തെക്കുറിച്ച് നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും അന്വേഷണം നടത്തിവരികയാണ്. കഴിഞ്ഞ ദിവസം യുണൈറ്റഡ് വിമാനത്തിന്റെ ടെയര്‍ ഊരിവീണ സംഭവം ഉണ്ടായിരുന്നു