Friday, March 14, 2025

HomeMain Storyചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന ഫിസ്‌കോവ ലോക സുന്ദരി

ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന ഫിസ്‌കോവ ലോക സുന്ദരി

spot_img
spot_img

മുംബൈ: ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന ഫിസ്‌കോവ ലോക സുന്ദരി. മുംബൈയില്‍ നടന്ന മത്സരത്തിലാണ് ക്രിസ്റ്റീന ലോക സുന്ദരിപ്പട്ടത്തിന്റെ നെറുകയിലെത്തിയത്. മിസ് ലബനന്‍ യാസ്മിനാണ് റണ്ണറപ്പ്. മുന്‍ വര്‍ഷത്തെ മിസ് വേള്‍ഡ് ജേതാവ് കരോലിന ബിയലാസ്‌ക ക്രിസ്റ്റീനയ്ക്ക് കിരീടം ചാര്‍ത്തി.
മുംബൈ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് മത്സരം നടന്നത്. ലെബനന്റെ യാസ്മിനെക്കൂടാതെ ട്രിനിഡാഡിന്റെ എച്ചെ അബ്രഹാംസ്, ബോട്ട്സ്വാനയുടെ ലെസോഗോ എന്നിവരാണ് അവസാന ക്രിസ്റ്റീനയ്ക്ക് പുറമെ അവസാന നാലില്‍ ഇടംനേടിയത്. 25കാരിയായ ക്രിസ്റ്റീന രാജ്യാന്തര മോഡലും വിദ്യാര്‍ഥിനിയുമാണ്. നിയമത്തിലും ബിസിനസ് അഡിമിനിസ്‌ട്രേഷനിലും ബിരുദം. ക്രിസ്റ്റീന ഫിസ്‌കോ എന്ന ഫൗണ്ടഷന്റെ സ്ഥാപക കൂടിയാണ്. നിരവധി കുട്ടികള്‍ക്ക് ഈ ഫൗണ്ടേഷന്‍ വഴി പഠനത്തിനുള്ള അവസരവും ഇവര്‍ ഒരുക്കുന്നു. ടാന്‍സാനിയയിലെ നിര്‍ധനരായ കുട്ടികള്‍ക്കായി ഒരു സ്‌കൂളും ക്രിസ്റ്റീന നടത്തുന്നു.28 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ലോക സൗന്ദര്യ മത്സരത്തിനു ഇന്ത്യ വേദിയായത്. 112 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരിമാരാണ് മത്സരിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments