കട്ടപ്പന കാഞ്ചിയാറില്‍ നവജാത ശിശുവിന്‍റെയും മുത്തച്ഛന്‍ വിജയന്‍റെയും കൊലപാതകത്തില്‍ ഭാര്യക്കും മകനും പങ്കെന്ന് എഫ്ഐആര്‍ റിപ്പോര്‍ട്ട്. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാഞ്ചിയാർ പഞ്ചായത്തിലെ കക്കാട്ടുകടയിൽ വാടകയ്ക്കു താമസിക്കുകയായിരുന്ന വിജയനെ വീട്ടിലെ ഹാളിൽ വച്ച് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് പ്രതി നിതീഷ് കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. പിന്നീട് ഭാര്യ സുമയുടെയുടെയും മകൻ വിഷ്ണുവിന്റെയും സഹായത്തോടെ പ്രതി നിതീഷ് മൃതദേഹം വീടിന്റെ തറയിൽ കുഴിച്ചുമൂടിയെന്നാണ് പോലീസിന്‍റെ കണ്ടെത്തല്‍.
വിജയനെ കുഴിച്ചിട്ടെന്നു സംശയിക്കുന്ന വീടിന്റെ തറ ഇന്ന് പൊലീസ് പൊളിച്ചു പരിശോധിക്കും.2016–ലാണ് വിജയന്റെ മകളുടെയും നിതീഷിന്റെയും കുഞ്ഞിനെ ഇവർ കൊലപ്പെടുത്തുന്നത്. അവിവാഹിതയായ യുവതി അമ്മയാകുന്നതിന്റെ നാണക്കേട് ഭയന്നായിരുന്നു കൊലപാതകം. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കുഞ്ഞിനെ തൊഴുത്തിൽ കുഴിച്ചുമൂടി.
കൊലപാതകങ്ങള്‍ ആഭിചാരകര്‍മ്മങ്ങളുടെ ഭാഗമായി നടന്നതാണെന്ന തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്.വിജയനെയും നവജാത ശിശുവിനെയും കൊലപ്പെടുത്തിയതിന് നിതീഷിനെതിരെ രണ്ട് കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കട്ടപ്പന സാഗര ജംഗ്ഷനിലുള്ള വിഷ്ണുവിന്റെ പഴയ വീടിന്റെ തറയില്‍ കുഴിയെടുത്ത് മൃതദേഹങ്ങള്‍ കുഴിച്ചിടുകയായിരുന്നു. നിതീഷാണ് മന്ത്രവാദത്തിന് നേതൃത്വം നല്‍കിയതെന്നാണ് വിവരം. ഗന്ധര്‍വന് കൊടുക്കാന്‍ എന്ന പേരിലാണ് കുട്ടിയെ അമ്മയുടെ പക്കല്‍ നിന്നും വാങ്ങിക്കൊണ്ടുപോയത്.