തിരുവനന്തപുരം: യാതൊരു ഉത്തരവാദിത്വവുമില്ലാതെ തോന്നുംപടി നടത്തിയ കേരളാ സര്‍വകാലശാല യുവജനോത്സവും ജഡ്ജസുമാരുടെ കോഴവിവാദവും പിന്നാലെ വിദ്യാര്‍ഥികള്‍ തമ്മിലുള്ള കൂട്ടത്തല്ലിനുമൊടുവില്‍ വൈസ് ചാന്‍സലര്‍ ഇടപെട്ട് കലോത്സവം നിര്‍ത്തിവെപ്പിച്ചു. തുടക്കദിവസം മുതല്‍ മുന്നൊരുക്കങ്ങള്‍ ഒന്നുമില്ലാത്ത വിധമായിരുന്നു കലോത്സവും. മൂന്നാം നാള്‍ പ്രധാന വേദിയായ സെനറ്റ് ഹാളിനു മുന്നില്‍ മാര്‍ ഈവാനിയോസ് തിരുവനന്തപുരം, ഇക്ബാല്‍ കോളജ്് പെരിങ്ങമല, വര്‍ക്കല എസ്.എന്‍ ഉള്‍പ്പെടെയുള്ള കോളജുകളില്‍ നിന്നുള്ള കെഎസ് യു പ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണമുണ്ടായി. ഈ കോളജുകളില്‍ എസ്എഫ്‌ഐയില്‍ നിന്നും യൂണിയന്‍ ഭരണം കെഎസ് യു പിടിച്ചെടുത്തതിലുള്ള വൈരാഗ്യമാണ്് ആക്രമണത്തിന് കാരണമെന്നു കെഎസ് യു ആരോപിച്ചു. ഇന്നലെ പ്രധാന വേദിയില്‍ പ്രതിഷേധവുമായി എത്തിയ കെഎസ് യു പ്രവര്‍ത്തകരെ പോലീസ് എത്തിയാണ് നീക്കം ചെയ്തത്. കഴിഞ്ഞ ദിവസം കോഴ ആരോപണത്തെ തുടര്‍ന്നു നിര്‍ത്തി വെച്ച മാര്‍ഗം കളി മത്സരത്തെ ചൊല്ലി ഇന്ന് വീണ്ടും തര്‍ക്കമുണ്ടായി.വ കൂടാതെ സംഘനിര്‍ത്തം സംബന്ധിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ സ്റ്റേജ് കൈയേറിയതോടെയാണ് വൈസ് ചാന്‍സലര്‍ ഇടപെട്ട് കലോത്സവം നിര്‍ത്തിവെപ്പിച്ചത്. കേരളാ സര്‍വകലാശാലയുടെ ചരിത്രത്തില്‍ തന്നെ ഇത്രയധികം മോശമായ രീതിയില്‍ കലോത്സവം സംഘാടനം ചെയ്തത് ആദ്യമായാണ്
കോഴയ്ക്കു പിന്നാലെ കൂട്ടത്തല്ല്; നാണക്കേടായി മാറിയ കേരളാ സര്‍വകലാശാല യുവജനോത്സവം നിര്‍ത്തിവെച്ചു
RELATED ARTICLES