ന്യൂഡല്‍ഹി: ഇലക്ട്രല്‍ ബോണ്ട് വിവരങ്ങൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറി.
ക. ഇലക്ടറല്‍ ബോണ്ട് കേസില്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കൂടുതല്‍ സമയം നല്‍കണമെന്നാവശ്യപ്പെട്ട നല്കിയ ഹര്‍ജി സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് കഴിഞ്ഞ ദിവസം തള്ളിയിരുന്നു. . ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇന്ന് തെരഞ്ഞെടുപ്പു കമ്മിഷനു കൈമാറണമെന്നും കോടതി ഉത്തരവ് ഇട്ടിരുന്നു. അതിൻ്റെ അടിസ്ഥാനത്തിലാണ് ഇലക്ട്രൽ ബോണ്ട് സംബന്ധിച്ചു ഉള്ള വിവരങ്ങൾ എസ്ബി ഐ തെരഞ്ഞെടുപ്പ് കമ്മീഷനു കൈമാറിയത് .വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ജൂണ്‍ 30 വരെ സമയം വേണമെന്ന എസ്ബിഐയുടെ ആവശ്യം മുന്നോട്ടു വെച്ചെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല. 2019 മുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കടപ്പത്രത്തിലൂടെ ലഭിച്ച സംഭാവനകളുടെ കണക്കാണ് നല്‍കേണ്ടത്.എസ്ബിഐയില്‍നിന്നു ലഭിച്ച വിവരങ്ങള്‍ തെരഞ്ഞെടുപ്പു കമ്മീഷന് വെള്ളിയാഴ്ച പ്രസിദ്ധപ്പെടുത്തണമെന്നും. നടപ്പാക്കിയില്ലെങ്കില്‍ കോടതി അലക്ഷ്യ നടപടികള്‍ സ്വീകരിക്കുമെന്നും സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. ഇലക്ട്രൽ ബോണ്ട് സംബന്ധിച്ച വിവരങ്ങൾ നല്കാൻ സാവകാശം തേടിയ എസ്ബിഐ യെ കഴിഞ്ഞ ദിവസം കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.വിധിവന്ന് 26 ദിവസമായിട്ടും എന്തെടുക്കുകയായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് ചോദിച്ചു.