Wednesday, March 12, 2025

HomeBusinessകടുത്ത സാമ്പത്തിക പ്രതിസന്ധി: ബെജൂസ് ഓഫിസുകള്‍ പൂട്ടുന്നു; ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം

കടുത്ത സാമ്പത്തിക പ്രതിസന്ധി: ബെജൂസ് ഓഫിസുകള്‍ പൂട്ടുന്നു; ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം

spot_img
spot_img

ബെംഗളൂരൂ: എജ്യുടെക് സ്ഥാപനമായ ബൈജൂസിന്റെ ഓഫിസുകള്‍ പൂട്ടുന്നു. പ്രതിസന്ധിക്കിടെ ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് ബെംഗളൂരുവിലെ ആസ്ഥാനം ഒഴികെയുള്ള ഓഫിസുകള്‍ പൂട്ടുന്നത്. കമ്പനിയിലെ 14,000 ജീവനക്കാരോട് വര്‍ക്ക് ഫ്രം ഹോമിലേക്ക് മാറാന്‍ നിര്‍ദേശം നല്‍കി. ആസ്ഥാന ഓഫിസിലെ ജീവനക്കാരും ബൈജൂസ് ട്യൂഷന്‍ സെന്ററുകളിലെ മുന്നൂറോളം ജീവനക്കാരും ഒഴികെ മറ്റെല്ലാവരും വര്‍ക്ക് ഫ്രം ഹോം രീതിയിലേക്ക് മാറും.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഓഫിസുകള്‍ ഒഴിഞ്ഞുകൊണ്ടിരിക്കുകയാണെന്നും ലീസ് കരാറുകള്‍ പുതുക്കുന്നില്ലെന്നും കമ്പനി വൃത്തങ്ങള്‍ പറഞ്ഞു. ഡല്‍ഹി, ഗുരുഗ്രാം, മുംബൈ, പുണെ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലായി ഇരുപതിലധികം ഓഫീസുകള്‍ ഇത്തരത്തില്‍ പൂട്ടും. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ പോകുന്ന കമ്പനിയില്‍ ബൈജൂസ് ഇന്ത്യ സിഇഒ അര്‍ജുന്‍ മോഹന്റെ പുനക്രമീകരണ നടപടികളുടെ ഭാഗമായാണ് ഇത്.

വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ ഫണ്ടിങ് കുറയുന്നതും ഓണ്‍ലൈന്‍ പഠന സേവനങ്ങളുടെ കുറഞ്ഞ ഡിമാന്‍ഡും കാരണം തിരിച്ചടി നേരിട്ട ബൈജൂസ് കഴിഞ്ഞ 12 മാസത്തിനിടെ നിരവധി ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് 75 ശതമാനം ജീവനക്കാര്‍ക്കും ഫെബ്രുവരി മാസത്തിലെ ശമ്പളത്തിന്റെ ഒരു വിഹിതം തടഞ്ഞുവച്ചിരിക്കുന്ന ഘട്ടത്തിലാണ് കമ്പനിയുടെ പുതിയ നീക്കം. അടിസ്ഥാന ശമ്പള പരിധിയില്‍ വരുന്ന 25 ശതമാനം ജീവനക്കാര്‍ക്ക് മാത്രമാണ് ഫെബ്രുവരി മാസത്തെ മുഴുവന്‍ ശമ്പളവും നല്‍കാന്‍ കമ്പനിക്ക് സാധിച്ചിട്ടുള്ളത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments