Friday, March 14, 2025

HomeNewsKeralaമുരളീധരനും പത്മജയും ആങ്ങളയും പെങ്ങളുമാണോയെന്ന് അവർ തീരുമാനിക്കട്ടെ: സുരേഷ് ഗോപി

മുരളീധരനും പത്മജയും ആങ്ങളയും പെങ്ങളുമാണോയെന്ന് അവർ തീരുമാനിക്കട്ടെ: സുരേഷ് ഗോപി

spot_img
spot_img

തൃശൂർ: പത്മജ വേണുഗോപാൽ ബിജെപിയിലേക്ക് വന്നത് സ്വന്തം ഇഷ്ടപ്രകാരമെന്ന് തൃശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി. ബിജെപിയിലെ ആരും പത്മജയെ ക്ഷണിച്ചുകൊണ്ടു വന്നതല്ല.

പത്മജയുടെ ആഗ്രഹം ബിജെപി കേന്ദ്രനേതൃത്വം അംഗീകരിക്കുകയായിരുന്നു. കേന്ദ്രനേതാക്കൾ പറഞ്ഞതിനാൽ പത്മജയുടെ വരവ് തനിക്കും സ്വീകാര്യമാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി. കെ.മുരളീധരനും പത്മജയും ആങ്ങളയും പെങ്ങളുമാണോയെന്ന് അവർ തീരുമാനിക്കട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.

‘പത്മജയെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത് കേന്ദ്ര നേതൃത്വമാണ്. അതില്‍ കേരളനേതാക്കള്‍ക്ക് ആര്‍ക്കും പങ്കില്ല. എന്നെ സ്ഥാനാർഥിയാക്കി തീരുമാനിച്ചിട്ടുണ്ടെങ്കില്‍ ആ നേതൃത്വം പറയുന്നതാകും ഞാൻ അനുസരിക്കുക. പത്മജ വേണുഗോപാല്‍ എന്റെ സഹോദരിയുടെ സ്ഥാനത്താണ്. പത്മജയ്ക്കൊപ്പം പാര്‍ട്ടി നിശ്ചയിക്കുന്ന വേദികള്‍ പങ്കിടും. ഇത് കല്യാണിക്കുട്ടിയമ്മയ്ക്കുള്ള സമര്‍പ്പണമാണ്’ – സുരേഷ് ഗോപി പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments