ന്യൂയോർക്ക്: സാമൂഹ്യമാധ്യമ രംഗത്ത് ശക്തമായ ടിക് ടോകിന് അമേരിക്കയിൽ പൂട്ട് വീഴുന്നു. ടിക്ക് ടോക് ഉൾപ്പെടെയുള്ള ചില സോഷ്യൽ മീഡിയകൾ നിരോധിക്കുന്ന ബിൽ യു എസ് പ്രതിനിധി സഭ പാസാക്കി. ചൈനീസ് കമ്പനിയായ ബൈറ്റ് ഡാൻസ് ആണ് ടിക് ടോക്കിൻ്റെ ഉടമകൾ’ .
ഇവർ ഉടമസ്ഥാവകാശം ഉടമസ്ഥാവകാശം വിറ്റ് ഒഴിവാക്കാൻ തയാറായില്ലെങ്കിൽ അമേരിക്കയിൽ ടിക്ക് ടോക് നിരോധിക്കാനാണ് സാധ്യത. ആറ് മാസത്തെ കാലാവധിയാണ് പ്രതിനിധി സഭ അനുവദിച്ചിരിക്കുന്നത്. സെനറ്റ് ബില്ല് പാസാക്കുന്നതോടെ നിയമം പ്രാബല്യത്തിലാകും. നിയമം നിലവിൽ വരുന്നതോടെ ഗൂഗിൾ പ്ലേ സ്റ്റോറും ആപ്പിൾ ആപ്പ് സ്റ്റോറും അടക്കം അമേരിക്കയിലെ എല്ലാ ആപ്പ് സ്റ്റോറുകളിൽ നിന്നും ടിക്ക് ടോക്കിനെ നീക്കും. സെനറ്റ് കൂടി ബില്ല് പാസാക്കിയാൽ താൻ നിയമത്തിലൊപ്പിടുമെന്ന് പ്രസിഡന്റ് ബൈഡൻ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ടിക്ക് ടോക്ക് നിരോധിക്കാനുള്ള യു എസ് നീക്കത്തിനെതിരെ വിമർശനവുമായി ചൈന രംഗത്തെത്തിയിട്ടുണ്ട്