Wednesday, March 12, 2025

HomeHealth and Beautyവൃക്ക രോഗം ഹൃദ്രോഗത്തിനും കാരണമാകും, ശരീരം നല്‍കുന്ന സൂചനകള്‍ അവഗണിക്കരുത്

വൃക്ക രോഗം ഹൃദ്രോഗത്തിനും കാരണമാകും, ശരീരം നല്‍കുന്ന സൂചനകള്‍ അവഗണിക്കരുത്

spot_img
spot_img

വൃക്കകള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കും കാരണമാകാം. അതേപോലെ തിരിച്ചും. ഗുരുതരമായ വൃക്കരോഗം ചികിത്സിച്ചു മാറ്റാനാവില്ല. അത് ഹൃദയപ്രശ്‌നങ്ങളിലേക്കു നയിക്കും. എങ്കിലും വൃക്കയുടെ പ്രവര്‍ത്തനം തകരാറിലാവാതെ സംരക്ഷിച്ചു കൊണ്ടു പോകാന്‍ സാധിക്കും.

ഹൃദയത്തകരാറുകളും ഗുരുതരവൃക്കരോഗവും പ്രമേഹത്തില്‍ നിന്നും ഉയര്‍ന്നു രക്തസമ്മര്‍ദം മൂലവും ഉണ്ടാകുന്നതാണ്. ഗുരുതരവൃക്കരോഗം ഹൃദയത്തില്‍ അമിത സമ്മര്‍ദം ചെലുത്തും. ഹൃദയത്തകരാറുകള്‍ വൃക്കയുടെ പ്രവര്‍ത്തനം ദുര്‍ബലപ്പെടുത്തുന്നു.

ഹൃദയാഘാതം, പക്ഷാഘാതം, ഗുരുതരവൃക്കരോഗം എന്നിവയ്ക്കുള്ള പ്രധാന കാരണങ്ങളിലൊന്നാണ് ഉയര്‍ന്ന രക്തസമ്മര്‍ദം. രക്തസമ്മര്‍ദം നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. ശരീരഭാരം കുറയ്ക്കുക, വ്യായാമം ചെയ്യുക, പുകവലിക്കാതിരിക്കുക, ഉപ്പ് കുറയ്ക്കുക, ഉയര്‍ന്ന രക്തസമ്മര്‍ദത്തിനുള്ള മരുന്ന് കഴിക്കുക ഈ മാര്‍ഗങ്ങളിലൂടെ സങ്കീര്‍ണതകള്‍ ഒഴിവാക്കാം.

ഉയര്‍ന്ന രക്തസമ്മര്‍ദം, വൃക്കകളിലെ വളരെ ചെറിയ അരിപ്പ (ളശഹലേൃശിഴ ൗിശെേ)കള്‍ക്ക് കേടുപാട് വരുത്തുന്നു. ഇതുമൂലം രക്തത്തില്‍ നിന്ന് മാലിന്യങ്ങളെ അധികമുള്ള ഫ്‌ലൂയ്ഡും നീക്കം ചെയ്യുന്നത് നിലയ്ക്കുന്നു. രക്തക്കുഴലുകളില്‍ അമിതമായുള്ള ഫ്‌ലൂയ്ഡ് രക്തസമ്മര്‍ദം ഉയരാന്‍ ഇടയാക്കും.

രക്തത്തില്‍ നിന്ന് മാലിന്യങ്ങളെയും ശരീരത്തിലെ അമിത ജലാംശത്തെയും നീക്കം ചെയ്യുന്നവയാണ് വൃക്കകള്‍. എന്നാല്‍ വൃക്കകള്‍ ശരിയായി പ്രവര്‍ത്തിക്കാതെ വന്നാല്‍, പുറത്തു പോകാതെ ഈ ഫ്‌ലൂയ്ഡ് ശരീരത്തില്‍ തന്നെ നില്‍ക്കുന്നു. കൈകള്‍, കാലുകള്‍, കണങ്കാല്‍ ഇവിടെങ്ങളിലെല്ലാം വീക്കം വരുന്നത് നെഫ്രോട്ടിക് സിന്‍ഡ്രോം എന്നാണറിയപ്പെടുന്നത്. മൂത്രത്തില്‍ കൂടിയ അളവില്‍ പ്രോട്ടീന്‍ ഉണ്ടാകുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്.

കൊളസ്‌ട്രോളിന്റെ കൂടിയ അളവ്, രക്തക്കുഴലുകളില്‍ കൊളസ്‌ട്രോള്‍ അടിയാനും രക്തക്കുഴലുകളെ ഇടുങ്ങിയതാക്കാനും ഇടയാക്കും. ഇത് രക്തതടസം ഉണ്ടാക്കും. ഇത് ഹൃദ്രോഗത്തിലേക്കും ഹൃദയാഘാതത്തിലേക്കും നയിക്കും. കൊളസ്‌ട്രോള്‍ കൂടുതലുള്ളവര്‍ക്ക് വൃക്കരോഗം വരാനുള്ള സാധ്യത ഇരട്ടിയാണ്.

തുടര്‍ച്ചയായി കണ്ണിനു വീക്കം, പ്രത്യേകിച്ച് രാവിലെ ഉണ്ടെങ്കില്‍ വൈദ്യസഹായം തേടണം. കണ്ണിനു പുറകിലെ രക്തക്കുഴലുകളുടെ ക്രമം ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഹൃദയധമനീ ഭിത്തിയില്‍ ഉയര്‍ന്ന മര്‍ദം ഉണ്ടാകുമ്പോള്‍ ഇത് രക്തസമ്മര്‍ദം ഉയര്‍ത്തുന്നു. കണ്ണില്‍ രക്തസമ്മര്‍ദം ഉയരുന്നത് റെറ്റിനോപ്പതിക്ക് കാരണമാകുന്നു. കണ്ണിലെ പ്രധാന രക്തപ്രവാഹം തടസ്സപ്പെടുകയും ഇത് വൃക്കത്തകരാറിനു കാരണമാകുകയും ചെയ്യും. ഇത് കണ്ണിലെ രക്തപ്രവാഹം, കാഴ്ച മങ്ങല്‍, വീക്കം, രക്തം കട്ടപിടിക്കല്‍, നാഡീക്ഷതം, റെറ്റിനയ്ക്ക് സ്‌ട്രോക്ക് വന്ന് കാഴ്ച നഷ്ടപ്പെടുക എന്നിവയ്ക്കും കാരണമാകുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments