Friday, March 14, 2025

HomeNewsKeralaകോടികളുടെ തട്ടിപ്പ് കണ്ടെത്തിയ കണ്ടല സര്‍വീസ് സഹകരണബാങ്ക് പുനരുദ്ധാരണ പാക്കേജിന് സമിതി രൂപീകരിച്ചു

കോടികളുടെ തട്ടിപ്പ് കണ്ടെത്തിയ കണ്ടല സര്‍വീസ് സഹകരണബാങ്ക് പുനരുദ്ധാരണ പാക്കേജിന് സമിതി രൂപീകരിച്ചു

spot_img
spot_img

തിരുവനന്തപുരം: മുന്‍ സിപിഐ നേതാവ് ഭാസുരേന്ദ്രബാബു പ്രസിഡന്റായിരുന്നപ്പോള്‍ കോടികളുടെ തട്ടിപ്പ് നടന്ന കണ്ടല സര്‍വീസ് സഹകരണബാങ്കി നിക്ഷേപകരുടെ പണം തിരിച്ചു നല്‍കുന്നത് ഉറപ്പുവരുത്താനും ബാങ്കിന്റെ പുനരുദ്ധാണത്തിന് വേണ്ടിയുള്ള പാക്കേജ് തയാറാക്കുന്നതിനുമായി പ്രത്യേക സമിതി രൂപീകരിച്ചു. സഹകരണവകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്.
സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ്, കേരള ബാങ്ക് , മറ്റിതര സഹകരണ മേഖലയില്‍ കണ്ടലബാങ്കിന് നിലവിലുള്ള നിക്ഷേപങ്ങള്‍ പിന്‍വലിക്കല്‍, വായ്പക്കുടിശിക പിരിച്ചെടുക്കല്‍ എന്നിവയിലൂടെയും പണം കണ്ടെത്തുവാനാണ് നിര്‍ദ്ദേശം നല്‍കയിരിക്കുന്നത്.ഇതിനൊപ്പം ഡെപ്പോസിറ്റ് കാമ്പയിനിലൂടെയും എം ഡി എസിലൂടെയും ബാങ്ക് സ്വരൂപിക്കുന്ന നിക്ഷേപങ്ങളും ഉപയോഗപ്പെടുത്തി പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് എത്തിക്കാനാണ് തീരുമാനം.
സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണരജിസ്ട്രാര്‍ ടി.വി സുഭാഷ്, കേരളാ ബാങ്ക് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കെ.സി സഹദേവന്‍, തിരുവനന്തപുരം ജോയിന്റ് രജിസ്ട്രാര്‍ നിസാമുദീന്‍, കാട്ടാക്കട അസിസ്റ്റന്റ് രജിസ്ട്രാര്‍ ബിനില്‍, കണ്ടലബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ ജെ. അജിത്ത് കുമാര്‍, കമ്മിറ്റി അംഗങ്ങളായ ഉപേന്ദ്രന്‍ കെ , സുരേഷ് കുമാര്‍ കെ എന്നിവരാണ് പുനരുദ്ധാണ പാക്കേജ് തയാറാക്കുന്ന സമിതിയിലെ അംഗങ്ങള്‍.

ക്രമക്കേടിന് ഉത്തരവാദികളായവരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികളും നടന്നു കൊണ്ടിരിക്കുകയാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
ബാങ്കിനെ തിരിച്ചുകൊണ്ടു വരാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു കൊണ്ടുപോകുകയാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുത്ത് നിക്ഷേപകന് പോലും ഒരു രൂപ പോലും നഷ്ടമാകാത്ത വിധത്തില്‍ സംരക്ഷണം നല്‍കുനെന്നും സഹകരണ മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments