ശ്രീകുമാര്‍ ഉണ്ണിത്താന്‍
ഫ്‌ലോറിഡ :സജിമോന്‍ നേതൃത്വം നല്‍കുന്ന ഡ്രീം ടീമിന്റെ ഭാഗമായി ഫൊക്കാനയുടെ 2024-2026 ഭരണസമിതിയില്‍ നാഷണല്‍ കമ്മിറ്റിയിലേക്ക് യൂത്ത് പ്രതിനിധിയായി കലാ- സംസ്‌കാരിക പ്രവര്‍ത്തകയായ ഫെയ്ത്ത് മറിയ എല്‍ഡോ മത്സരിക്കുന്നു.
ഫിലാഡല്‍ഫിയാ ഏരിയായിലെ പ്രമുഖ മലയാളീ സംഘടനയായ മലയാളീ അസോസിയേഷന്‍ ഓഫ് ഫിലാഡല്‍ഫിയായുടെ (മാപ്പ് ) പ്രവര്‍ത്തകയാണ് ഫെയ്ത്ത് മറിയ എല്‍ഡോ. വളരെ കുട്ടികാലം മുതലേ ഡാന്‍സ് പ്രാക്ടീസ് ചെയ്യുകയും,ചുരുങ്ങിയ കാലംകൊണ്ട് തന്നെ ഡാന്‍സില്‍ പ്രേക്ഷകരുടെ മനസ്സിലിടം നേടുവാനും കഴിഞ്ഞ കലാകാരിയാണ് . ഫിലാഡല്‍ഫിയായിലെ വിവിധ മലയാളീ അസ്സോസിയേഷനുകളുടെ വേദികളിലൂടെ വളര്‍ന്നു വരുന്ന ഒരു യുവ കലാകാരിയായ ഫെയ്ത്ത് ഫസ്റ്റ് ഇയര്‍ ഡിഗ്രി വിദ്യാര്‍ത്ഥിയാണ്.
കോളേജില്‍ ചേര്‍ന്ന ഡിവസം മുതല്‍ സ്റ്റുഡന്റ് ലീഡറിന്റെ റോളില്‍ പ്രവര്‍ത്തിക്കുന്ന ഫെയ്ത്ത് വൈവിധ്യമാര്‍ന്ന മൂല്യങ്ങള്‍ പുതിയ കുട്ടികളിലേക്കും സഹപാഠികളിലേക്കും പകര്‍ന്നു നലകുന്നതിലും കോളേജിലെ വിവിധ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാനും ,പഠനത്തിനു ഊന്നല്‍ നല്‍കികൊണ്ട് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് ദിശാബോധം നല്‍കുവാനും ശ്രമിക്കുന്ന ഫെയ്ത്ത് ഒരു സ്റ്റുഡന്റ് ലീഡര്‍ എന്ന നിലയില്‍ ഏവര്‍ക്കും സുപരിചിതയാണ്.
നര്‍ത്തകി, പാട്ടുകാരി , സംഘാടക, സന്നദ്ധ പ്രവര്‍ത്തക, സ്റ്റുഡന്റ് ലീഡര്‍ , പ്രസംഗിക തുടങ്ങി നിരവധി മേഖലകളില്‍ തനതായ വ്യക്തി മുദ്ര പതിപ്പിച്ചു വളര്‍ന്നു വരുന്ന ഒരു കലാകാരിയാണ് ഫെയ്ത്ത്. , നിരവധി വേദികളില്‍ വിധകലാരൂപങ്ങളില്‍ അരങ്ങിലും അരൊങ്ങൊരുക്കുന്നതിലും കഴിവ് തെളിയിച്ചു ഫിലാഡല്‍ഫിയാ മേഖലയില്‍ അറിയപ്പെടുന്ന യുവ കലാകാരിയായി വളര്‍ന്നുവരുന്ന ഫെയ്ത്ത്, മലയാളീ അസോസിയേഷനുകള്‍ നടത്തുന്ന പരിപാടികള്‍ക്ക് മാറ്റുകൂട്ടാന്‍ മുമ്പില്‍ നിന്ന് നയിച്ചു കൊണ്ടിരിക്കുന്ന വ്യക്തിയാണ്.
ഡ്രെക്‌സില്‍ യൂണിവേഴ്‌സിറ്റിയില്‍ ഫൈവ് ഇയര്‍ ബിസിനസ്സ് അനലിറ്റിക്‌സ് ഡിഗ്രിക്ക് പഠിച്ചുകൊണ്ടിരിക്കുന്ന ഫെയ്ത്ത് ഫൊക്കാനയിലെ യൂത്തിന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും കൂടുതല്‍ യുവാക്കളെ സംഘടനയിലേക്ക് ആകര്‍ഷിക്കാനും , ഫെയ്ത്തിന്റെ പ്രവര്‍ത്തങ്ങള്‍ക്ക് കഴിയും.
അമേരിക്കന്‍ പ്രവാസി സമൂഹത്തിന് എന്നും ആവേശം പകരുന്ന യുവ തലമുറയുടെ പ്രതിനിധിയായിട്ടാണ് ഫെയ്ത്ത് മറിയ എല്‍ഡോ നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നത്. അവരുടെ പ്രവര്‍ത്തനങ്ങള്‍ യുവ തലമുറക്ക് മാതൃകയാണ് .ഫെയ്ത്ത് മറിയ എല്‍ഡോയുടെ സംഘടനാ മികവും നേതൃ പാടവവും യുവ നേതാകള്‍ക്ക് മുന്‍തൂക്കമുള്ള ഫൊക്കാനയുടെ അടുത്ത ഭരണസമിതിയില്‍ ഒരു വന്‍ മുതല്‍ കുട്ടാകും എന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല.
യുവ തലമുറയെ അംഗീകരിക്കുകയും അനുഭവസമ്പത്തും , കഴിവുമുള്ള ചെറുപ്പക്കാരെ മുന്നില്‍ നിര്‍ത്തി പ്രവര്‍ത്തിക്കുവാന്‍ തയ്യാര്‍ എടുക്കുബോള്‍ ഫെയ്ത്ത് മറിയ എല്‍ഡോയുടെ മത്സരം യുവ തലമുറക്ക് കിട്ടുന്ന അംഗീകാരമാണ് . മാറ്റങ്ങള്‍ക്ക് ശംഖോലി മുഴങ്ങിക്കൊണ്ടിരിക്കുന്ന ഫൊക്കാനയില്‍ ഇത്തവണ യുവാക്കളുടെ ഒരു നിരതന്നെയാണ് സജിമോന്‍ ആന്റണിയുടെ നേതൃത്വത്തില്‍ ഡ്രീം പ്രോജെക്റ്റുമായി മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നത്. പെന്‍സില്‍വേനിയ റീജണില്‍ നിന്നുള്ള എല്ലാവരുംഒരേ സ്വരത്തില്‍ ഫെയ്ത്ത് മറിയ എല്‍ഡോയുടെ മത്സരത്തെ പിന്തുണക്കുന്നു . കൂടാതെ സെക്രട്ടറി ആയി മത്സരിക്കുന്ന ശ്രീകുമാര്‍ ഉണ്ണിത്താന്‍ ,ട്രഷര്‍ ആയി മത്സരിക്കുന്ന ജോയി ചക്കപ്പന്‍ , എക്‌സി . പ്രസിഡന്റ് സ്ഥാനാര്‍ഥി പ്രവീണ്‍ തോമസ് , വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി വിപിന്‍ രാജു, ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ഥി മനോജ് ഇടമന , ജോയിന്റ് ട്രഷര്‍ ജോണ്‍ കല്ലോലിക്കല്‍ , അഡിഷണല്‍ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടന്‍ പിള്ള, അഡിഷണല്‍ ജോയിന്റ് ട്രഷര്‍ മില്ലി ഫിലിപ്പ് ,വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ഥി രേവതി പിള്ള, നാഷണല്‍ കമ്മിറ്റി മെംബേഴ്സ് ആയ സോണി അമ്പൂക്കന്‍ ,രാജീവ് കുമാരന്‍, അഡ്വ. ലതാ മേനോന്‍ ,ഷിബു എബ്രഹാം സാമുവേല്‍,ഗ്രേസ് ജോസഫ്, അരുണ്‍ ചാക്കോ , മേരി ഫിലിപ്പ് , മേരികുട്ടി മൈക്കിള്‍ , മനോജ് മാത്യു ,ഡോ. ഷൈനി രാജു, സ്റ്റാന്‍ലി ഇത്തൂണിക്കല്‍, മത്തായി ചാക്കോ , സിജു സെബാസ്റ്റ്യന്‍ , ജോര്‍ജി വര്‍ഗീസ് , സുദീപ് നായര്‍ , സോമന്‍ സക്കറിയ , ബ്ലെസ്സണ്‍ മാത്യു, ജീമോന്‍ വര്‍ഗീസ്, ജെയിന്‍ തെരേസ, ഹണി ജോസഫ് റീജിയണല്‍ വൈസ് പ്രസിഡന്റ് ആയിമത്സരിക്കുന്ന ബെന്‍ പോള്‍, ലിന്‍ഡോ ജോളി , കോശി കുരുവിള,ഷാജി സാമുവേല്‍, ധീരജ് പ്രസാദ് , ജോസി കാരക്കാട്, ലാജി തോമസ് , ആന്റോ വര്‍ക്കി ട്രസ്റ്റീ ബോര്‍ഡിലേക്ക് മത്സരിക്കുന്ന സതീശന്‍ നായര്‍ , ബിജു ജോണ്‍ എന്നിവര്‍ ഫെയ്ത്ത് മറിയ എല്‍ഡോക്ക് വിജയാശംസകള്‍ നേര്‍ന്നു.