ഒട്ടാവ: രാഷ്ട്രീയം ഉപേക്ഷിക്കുമെന്നു വ്യക്തമാക്കി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. റേഡിയോ കാനഡയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ട്രൂഡോ തന്റെ മനസ് തുറന്നത്. രാഷ്ട്രീയം ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ എന്നു ചോദിച്ചപ്പോള്‍ എല്ലാ ദിവസവും ഞാന്‍ രാഷ്ട്രീയം ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതായും ഇത് ഞാന്‍ ചെയ്യുന്ന ഒരു ഭ്രാന്തന്‍ ജോലിയാണെന്നും വ്യക്തിപരമായ ത്യാഗങ്ങള്‍ ചെയ്യുന്നുവെന്നുമായിരുന്നു ട്രൂഡോയുടെ മറുപടി.
എല്ലാ ദിവസവും തന്റെ ജോലി ഉപേക്ഷിക്കുന്നതിനെക്കുറി ചിന്തിക്കാറുണ്ടെന്നും എന്നാല്‍ അടുത്ത തിരഞ്ഞെടുപ്പ് വരെ താന്‍ ഓഫീസി തുടരുമെന്നും അദ്ദേഹകം കൂട്ടിച്ചേര്‍ത്തു. 2015 നവംബറില്‍ ആദ്യമായി അധികാരമേറ്റ ട്രൂഡോയുടെ ജനസമ്മതി കുറഞ്ഞതായാണ് പൊതുവിലയിരുത്തല്‍ അതിനിടെയാണ് ഇത്തരത്തിലുള്ള പ്രതികരണം.