തിരുവനന്തപുരം: പൗരത്വഭേതഗതി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മുഖ്യമന്ത്രി കോണ്‍ഗ്രസിനെതിരേ നടത്തിയ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് ഡോ.ശശി തരൂര്‍ എം.പി. ഓരോ വിഷയത്തെക്കുറിച്ച് പറയുമ്പോള്‍ അതിനെക്കുറിച്ച് പഠിച്ചിട്ടുവേണം സംസാരിക്കേണ്ടത്. മുഖ്യമന്ത്രി സ്ഥാനത്തിന് ബഹുമാനം നല്കുന്നു.
പൗരത്വഭേതഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചപ്പോള്‍ അതിനെ എതിര്‍ത്ത് സംസാരിച്ചത് താനാണെന്നും ഇക്കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പരിശോധിച്ചാല്‍ കാണാന്‍ കഴിയുന്നതാണെന്നും തരൂര്‍ പറഞ്ഞു. ഇടതു സര്‍ക്കാര്‍ എന്തിനാണ് നുണ പറയുന്നത്. ആരാണ് മുഖ്യമന്ത്രിക്ക് തെറ്റായകാര്യങ്ങള്‍ പറഞ്ഞുകൊടുക്കുന്നത്. മുഖ്യമന്ത്രി എന്ന സ്ഥാനം ഏറെ ബഹുമാനിക്കപ്പെടേണ്ടതാണ്.
ആ പദവിയിലിരുന്ന് അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ പറയേണ്ടതുണ്ടോ. അനാവശ്യമായി കോണ്‍ഗ്രസിനെതിരേ പരാമര്‍ശം നടത്തി കോണ്‍ഗ്രിന്റെ വോട്ട് കുറയ്ക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. കോണ്‍ഗ്രസിന്റെ വോട്ട് ചുരുക്കിയാല്‍ അത് ആര്‍ക്ക് ഗുണകരമാകുമെന്ന് എല്ലാവര്‍ക്കും അറിയാം.
ഇടതുപക്ഷം ഡല്‍ഹിയിലെത്തിയാല്‍ അവര്‍ക്ക് ഒന്നും ചെയ്യാനില്ല. ഇടതുപക്ഷത്തെ ഡല്‍ഹിയില്‍ അയയ്ക്കുന്നത് വേസ്റ്റാണെന്നും മുന്‍ കാലങ്ങളില്‍ അവര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കണമെന്നും തരൂര്‍ പറഞ്ഞു. സിഎഎ വിഷയത്തില്‍ കോണ്‍ഗ്രസ് മൗനം പാലിക്കുകയാണെന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയായാണ് തരൂര്‍ പ്രതികരിച്ചത്.
സിഎഎ വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരേ ഡോ. ശശി തരൂര്‍; മുഖ്യമന്ത്രി ഹോം വര്‍ക്ക ചെയ്തിട്ടു സംസാരിക്കണം
RELATED ARTICLES