കൊച്ചി: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനു നന്ദി പറഞ്ഞ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. നന്ദി പറഞ്ഞത് മറ്റൊന്നിനുമല്ല . ബിജെപിയുടെ ലോക്‌സഭാ സ്ഥാനാര്‍ഥികള്‍ മികച്ചവരാണെന്ന എല്‍ഡിഎഫ് കണ്‍വീനറുടെ പരാമര്‍ശത്തിന്. ഇപി ജയരാജനെ അവമതിക്കുന്ന ഒരു പ്രസ്താവനയും താന്‍ നടത്തില്ലെന്നും സത്യം ഒരു പ്രാവശ്യമെങ്കിലും ഇപി ജയരാജന്‍ പറഞ്ഞല്ലോ എന്നുമായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദനും ഭീഷണിപ്പെടുത്തി ഇപി ജയരാജന്റെ വായടിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അതുകൊണ്ട് കാര്യമുണ്ടായില്ലെന്നു സുരേന്ദ്രന്‍ പറഞ്ഞു.
സുരേന്ദ്രന്റെ പരാമര്‍ശം ഇപ്പോള്‍ ഏറെ സജീവമായി കഴിഞ്ഞു. എല്‍ഡിഎഫിനും ബിജപിക്കും കോണ്‍ഗ്രസാണ് എതിരാൡയെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം ഡോ. ശശി തരൂര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. സംസ്ഥാനത്ത് സിഎഎയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ കാര്യങ്ങള്‍ പഠിക്കാതെയാണ് പ്ര്‌സ്താവനകള്‍ നടത്തുന്നതെന്നും ഹോം വര്‍ക്ക് ചെയ്തുവേണം മുഖ്യമന്ത്രി സംസാരിക്കേണ്ടതെന്നും തതരൂര്‍ തുറന്നടിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം-ബിജെപി രഹസ്യധാരണയെന്നതിന്റെ തെളിവായി ഇ.പി ജയരാജന്റെ പ്രസ്താവനയെ തുറന്നു കാട്ടാനാണ് യുഡിഎഫ് ശ്രമം.