Friday, March 14, 2025

HomeNewsIndiaറേവ് പാർട്ടിയിൽ ലഹരിക്കായി പാമ്പിൻവിഷം; യുട്യൂബർ അറസ്റ്റിൽ

റേവ് പാർട്ടിയിൽ ലഹരിക്കായി പാമ്പിൻവിഷം; യുട്യൂബർ അറസ്റ്റിൽ

spot_img
spot_img

നോയിഡ: റേവ് പാർട്ടിയിൽ ലഹരിക്കായി പാമ്പിൻ വിഷം ക്രമീകരിച്ച കേസിൽ ബിഗ് ബോസ് വിജയിയും പ്രമുഖ യുട്യൂബറുമായ എൽവിഷ് യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യംചെയ്യാൻ വിളിച്ചുവരുത്തിയതിനു പിന്നാലെയായിരുന്നു അറസ്റ്റ്.

Read Also: അനുവിന്റെ കൊലപാതകം: സ്വർണം വിൽക്കാൻ ഇടനിലനിന്ന ആളും പിടിയിൽ; മുജീബിനെ കസ്റ്റഡിയിൽ വാങ്ങും

2023 നവംബർ മൂന്നിന് നോയി‍‍ഡ സെക്ടർ 51 ലെ ഒരു വിരുന്ന് ഹാളിൽ നടത്തിയ റെയ്‌ഡിൽ നാലു പാമ്പാട്ടികളെ അടക്കം അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റേവ് പാർട്ടിയിൽ ലഹരിയായി ഉപയോഗിക്കാൻ പാമ്പിൻ വിഷം ക്രമീകരിച്ചെന്ന കേസിൽ എൽവിഷിനെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം പൊലീസ് കേസെടുത്തിട്ടുമുണ്ട്.

9 പാമ്പുകളെയും പാമ്പിൻ വിഷവും ഇവിടെനിന്നും കണ്ടെടുത്തു. എന്നാൽ സംഭവസ്ഥലത്ത് എൽവിഷ് ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ പൊലീസ് അറസ്റ്റ് ചെയ്തില്ല. ബിജെപി എംപി മേനകാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പിഎഫ്എ (പീപ്പിള്‍ ഫോര്‍ ആനിമല്‍) സംഘടന വ്യാജമേൽവിലാസത്തിൽ എൽവിഷിനെ ബന്ധപ്പെട്ട് പാമ്പുകളെയും പാമ്പിൻ വിഷവും വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

ഇതിനായി രാഹുൽ എന്നയാളുടെ നമ്പർ എൽവിഷ് കൈമാറി. സെക്ടർ 51 ലെ ഹാളിലേക്ക് വരാൻ പിഎഫ്എ സംഘത്തോട് രാഹുലാണ് ആവശ്യപ്പെട്ടത്. തുടര്‍ന്ന് ഇവിടെയെത്തിയ പിഎഫ്എ ടീം പൊലീസിനെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തുകയും പാമ്പാട്ടികളെയും രാഹുലിനെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments