Friday, March 14, 2025

HomeWorldസ്വപ്നസാക്ഷാത്കാരം; ഓസ്‌ട്രേലിയന്‍ വിദേശകാര്യ മന്ത്രി പെന്നി വോങ് വിവാഹിതയായി.

സ്വപ്നസാക്ഷാത്കാരം; ഓസ്‌ട്രേലിയന്‍ വിദേശകാര്യ മന്ത്രി പെന്നി വോങ് വിവാഹിതയായി.

spot_img
spot_img

ഓസ്‌ട്രേലിയയുടെ വിദേശകാര്യ മന്ത്രി പെന്നി വോങ് വിവാഹിതയായി. സോഫി അലോവാഷിയാണ് പങ്കാളി. രാജ്യത്തെ ആദ്യത്തെ സ്വവര്‍ഗാനുരാഗിയായ പാര്‍ലമെന്റ് അംഗമാണ് പെന്നി വോങ്.ദീർഘകാലമായി ഇരുവരും പ്രണയത്തിലായിരുന്നു. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഒപ്പം ഈ ദിനം നിങ്ങളുമായി പങ്കുവെക്കാൻ കഴിഞ്ഞതിൽ ഞങ്ങൾ സന്തുഷ്ടരാണെന്ന് വിവാഹചിത്രം പങ്കുവച്ച് കൊണ്ട് പെന്നി വോങ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ശനിയാഴ്ച്ച സൗത്ത് ഓസ്‌ട്രേലിയയുടെ തലസ്ഥാനമായ അഡ്‌ലെയ്ഡിലെ വൈനറിയിലായിരുന്നു ചടങ്ങുകള്‍. ഇതിന്റെ ചിത്രങ്ങള്‍ പെന്നി വോങ് തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. സൗത്ത് ഓസ്‌ട്രേലിയ സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന പെന്നി ഓസ്‌ട്രേലിയയിലെ കാബിനറ്റ് പദവി വഹിക്കുന്ന ആദ്യ ഏഷ്യന്‍ വംശജയാണ്. 2017-ലാണ് ഓസ്‌ട്രേലിയയില്‍ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കിയത്. പെന്നിയും സോഫിയും 20 വര്‍ഷമായി ഒരുമിച്ചാണ് താമസം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments