പാലക്കാട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും. പാലക്കാടാണ് ഇന്ന് പ്രചാരണം. രാവിലെ 10.15ന് പാലക്കാട് മേഴ്സി കോളജിലെ ഹെലിപാഡിലിറങ്ങുന്ന പ്രധാനമന്ത്രി അവിടെ നിന്നും റോഡ് മാര്‍ഗം റോഡ് ഷോ തുടങ്ങുന്ന അഞ്ചുവിളക്കിലെത്തും. 10.30 ന് അഞ്ചുവിളക്കില്‍ നിന്നും ആരംഭിക്കുന്ന റോഡ് ഷോ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നില്‍ അവസാനിക്കും.
50,000 പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്നാണ് ബിജെപി നേതൃത്വം അറിയിച്ചിട്ടുള്ളത്. സന്ദര്‍ശനത്തിന് മുന്നോടിയായി പാലക്കാട് നഗരത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പാലക്കാട്ടെ പ്രചാരണത്തിനു ശേഷം
പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട്ടിലേക്ക് പോകും. ഉച്ചയ്ക്ക് ഒന്നിന് സേലത്തു നടക്കുന്ന പൊതുയോഗത്തില്‍ പങ്കെടുക്കും.