Friday, March 14, 2025

HomeNewsIndiaമഹാരാഷ്ട്രയില്‍ പൊലീസുമായി നടന്ന ഏറ്റുമുട്ടലിൽ 4 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

മഹാരാഷ്ട്രയില്‍ പൊലീസുമായി നടന്ന ഏറ്റുമുട്ടലിൽ 4 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

spot_img
spot_img

ഗഡ്ചിറോളി: മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയില്‍ സിആര്‍പിഎഫും പൊലീസും നടത്തിയ ഓപ്പറേഷനില്‍ 4 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. വര്‍ഗീഷ്, മാഗ്തു, കുര്‍സാങ് രാജു, കുടിമെട്ട വെങ്കടേഷ് എന്നിവരാണ് കൊല്ലപ്പെട്ടത്.

തിരഞ്ഞെടുപ്പിനിടെ അക്രമമുണ്ടാക്കാനായി മാവോയിസ്റ്റുകള്‍ പ്രാണ്‍ഹിത നദി കടന്ന് ഗഡ്ചറോളിയില്‍ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണു പൊലീസ് സംഘം തിരച്ചില്‍ നടത്തിയത്.

ഗഡ്‌ചിരോളി പോലീസിന്റെ പ്രത്യേക യൂണിറ്റായ സി–60യുടെ ഒന്നിലധികം സംഘങ്ങളെയും സെൻട്രൽ റിസർവ് പൊലീസ് സേനയുടെ ക്വിക്ക് ആക്ഷൻ സംഘത്തെയുമാണ് തിരച്ചിലിന് നിയോഗിച്ചിരുന്നത്.

കൊലമാർക പർവതത്തിൽ ചൊവ്വാഴ്ച രാവിലെ സി–60 സംഘം തിരച്ചിൽ നടത്തുന്നതിനിടയിലാണ് മാവോവാദികൾ ഇവർക്കെതിരെ നിറയൊഴിച്ചത്. ഉടൻ തന്നെ ഉദ്യോഗസ്ഥർ പ്രത്യാക്രമണം നടത്തി. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് 4 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്. ഇവരെ കൊലപ്പെടുത്തുന്നവർക്ക് 36 ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് പൊലീസ് പ്രഖ്യാപിച്ചിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments