തിരുവനന്തപുരം: ബില്ലുകളിലും ഗവര്‍ണര്‍ക്കെതിരേ സുപ്രീംകോടതിയെ സമീപിക്കാന്‍ കേരളം. നിയമസഭ പാസാക്കിയ ബില്ലുകള്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക അയച്ച ഗവര്‍ണറുടെ നിലപാടിനെതിരേയാണ് സംസ്ഥാനം സുപ്രീം കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്. രാഷ്ട്രപതിയുടെ പരിഗണയ്ക്ക് അയക്കേണ്ടാത്ത ബില്ലുകള്‍ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ചുവെന്നു ചൂണ്ടിക്കാട്ടി ആ നടപടിക്കെതിരേ സുപ്രീം കോടതിയെ സമീപിക്കാനാണ് സംസ്ഥാനത്തിന്റെ ലക്ഷ്യം
ബില്ലില്‍ ഒപ്പിടാത്ത ഗവര്‍ണറുടെ നടപടിക്കെതിരേ സുപ്രീംകോടതിയില്‍ കേരളത്തിന്റെ ഹര്‍ജി നിലവിലുണ്ട്. പുതിയ പരാതി നിലവിലുള്ള കേസില്‍ ഉള്‍പ്പെടുത്തണോ അതോ പുതിയ ഹര്‍ജിയായി സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിനു മുന്നിലെത്തിക്കണോ തുടങ്ങിയ കാര്യങ്ങളിലും എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാവും തുടര്‍ നടപടി.
നിയമസഭ പാസാക്കിയ ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബില്ലിന് രാഷ്ട്രപതി അനുമതി നല്‍കിയിരുന്നു. എന്നാല്‍, സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്തു നിന്നു ഗവര്‍ണറെ നീക്കം ചെയ്യാനുള്ള സര്‍വകലാശാല ഭേദഗതി ബില്ലുകള്‍ അടക്കമുള്ള രാഷ്ട്രപതി നിരസിച്ചിരുന്നു. മില്‍മയുടെ അധികാരം പിടിച്ചെടുക്കാനുള്ള സഹകരമ ഭേദഗതി ബില്ലും തള്ളി.
.
ഈ സാഹചര്യത്തിലാണ് നിയമനടപടിയുടെ സാധുത പരിശോധിച്ചത്.