വാഷിംഗ്ടണ്‍: 159 യാത്രക്കാരുമായി പറന്നിറങ്ങിയ അലാക്‌സാ ബോയിംഗ് ജെറ്റിന്റെ വിന്‍ഡ്ഷീല്‍ഡിന് പൊട്ടല്‍. വിമാനം ലാന്‍ഡിംഡ് നടത്തുന്ന സമയത്ത് പൊട്ടല്‍ ശ്രദ്ധയില്‍പെട്ടതിനാല്‍ അടിയന്തിര നടപടി സ്വീകരിച്ചതോടെ വന്‍ അപകടം ഒഴിവായി.
ഞായറാഴ്ച്ച വാഷിംഗ്ടണ്‍ ഡിസിയില്‍ നിന്നും പറന്നുയര്‍ന്ന വിമാനം ഓറിഗോണിലെ പോര്‍ട്ട്‌ലാന്‍ഡ് വിമാനത്താവളത്തില്‍ ലാന്‍ഡിംഗ് നടത്തുമ്പോഴാണ് വിന്‍ഡ് ഷീല്‍ഡില്‍ വിള്ളലുണ്ടായത്. അഞ്ചു തട്ടുകളായുള്ള വിന്‍ഡ് ഷീല്‍ഡിന്റെ അകത്തെ ഒരു പാളിക്കാണ് വിള്ളല്‍ ഉണ്ടായത്. 159 യാത്രക്കാരും ഒന്‍പത് വിമാന ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നതായും ആര്‍ക്കും പരിക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും വിമാന അധികൃതര്‍ വ്യക്തമാക്കി. ബോയിംഗ് വിമാനത്തിന്റെ വിന്‍ഡ് ഷീല്‍ഡ് വിള്ളല്‍ കഴിഞ്ഞ രണ്ടു മാസത്തിനുള്ളിലെ ഏറ്റവും പുതിയ സംഭവമാണ്. ഡോറിനു തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന മറ്റൊരു അലാക്‌സ ബോയിംഗ് വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തേണ്ടി വന്നത് അടുത്ത ഇടയ്ക്കാണ്.
ഫെഡല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ കഴിഞ്ഞ ഇടയ്ക്ക് നടത്തിയ പരിശോധനയില്‍ ബോയിംഗ് 737 മാക്‌സ് ജെറ്റുകള്‍ക്ക് നിരവധി സാങ്കേതിക പ്രശ്‌നങ്ങള്‍ കണ്ടെത്തിയിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് പ്ലഗിലുണ്ടായ സാങ്കേതിക തകരാറിനെ തുടര്‍ന്ന മറ്റൊരു ബോയിംഗ് വിമാനം പോര്‍ട്ട്‌ലാന്‍ഡില്‍ അടിയന്തിര ലാന്‍ഡിംഗ് നടത്തിയിരുന്നു.. വിന്‍ഡ് ഷീല്‍ഡിന്റെ പൊട്ടല്‍ പരിഹരിച്ച് യാത്ര തുടര്‍ന്നതായി എയര്‍ലൈന്‍സ് അധികൃതര്‍ വ്യക്തമാക്കി