Friday, March 14, 2025

HomeBusinessസ്വർണ്ണവില എക്കാലത്തേയും ഉയർന്ന നിലയിൽ.

സ്വർണ്ണവില എക്കാലത്തേയും ഉയർന്ന നിലയിൽ.

spot_img
spot_img

സംസ്ഥാനത്ത് സ്വര്‍ണവില എക്കാലത്തേയും ഉയർന്ന നിലയിൽ തുടരുന്നു. കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 48,640 രൂപയാണ് വില. ഒരു ഗ്രാം സ്വർണത്തിന് 6,080 രൂപയാണ് വില. ഈ മാസം സ്വർണവിലയിൽ വലിയ വർദ്ധനവാണ് കാണാനായത്.‌മാർച്ച് ഒൻപതിന്റെ കണക്കും കടന്ന് മാർച്ച് 19ന് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് സ്വർണ്ണവില എത്തി. 48,640 രൂപയായി വർദ്ധിച്ചു. അതേസമയം മാർച്ച് മാസത്തില്‍ ഒരു പവനിൽ കുറിച്ച ഏറ്റവും താഴ്ന്ന നിരക്ക് 46,320 രൂപയിലായിരുന്നു.

രാജ്യാന്തര വിപണിയിലെ വില കയറ്റമാണ് കേരളത്തിലെ വില വർധനയ്ക്ക് കാരണം. അമേരിക്ക നേരിടുന്ന എക്കാലത്തെയും വലിയ പണപ്പെരുപ്പമാണ് വിലവർധനവിന് മറ്റൊരു പ്രധാന കാരണം.ഈ ട്രെൻഡ് തുടരുകയാണെങ്കിൽ അടുത്ത് തന്നെ ഒരു പവൻ സ്വര്‍ണത്തിന്റെ വില അരലക്ഷം തൊടും. വിവാഹ സീസൺ ആയതിനാൽ തന്നെ ഉപഭോക്താക്കൾക്ക് വലിയ തിരിച്ചടിയാണ് വില വർദ്ധനവ്.

അതേസമയം സ്വർണം വിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച സമയം ആണിത്. വില കുതിച്ച ശേഷം വില്‍പ്പനയില്‍ ഇടിവ് വന്നുവെന്ന് ജ്വല്ലറി വ്യാപാരികള്‍ പറയുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments