ന്യൂഡല്‍ഹി: മുന്‍ ദേവികുളം എംഎല്‍എയും സിപിഎം നോതവുമായിരുന്ന എസ്. രാജേന്ദ്രന്‍ ബിജെപിയിലേക്കെന്ന സൂചന ശക്തമായി. ഇന്ന് ഡല്‍ഹിയിലെത്തിയ രാജേന്ദ്രന്‍ കേരളത്തിന്‍രെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴച്ച് നടത്തിയതോടെയാണ് ബിജെപിയിലേക്ക് പോകുമെന്ന സൂചന അതിശക്തമായത്.
സിപിഎമ്മുമായി ഇടഞ്ഞു നില്ക്കുന്ന രാജേന്ദര്‍ കഴിഞ്ഞ ആഴ്ച്ച ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയ വാര്‍ത്ത പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെ എം.എം മണി ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ രാജേന്ദ്രനുമായി ചര്‍ച്ച നടത്തിയിരുന്നു. സിപഎമ്മുമായുള്ള പിണക്കം ഇതോടെ ഒഴിവായതായായി പ്രചാരണവും ശക്തമായി.
ഇതിനിടയിലാണ് ആരും പ്രതീക്ഷിക്കാത്ത സമയത്ത് രാജേന്ദ്രന്‍ ഡല്‍ഹിയിലെത്തിയത്.തമിഴ്‌നാട്ടില്‍ നിന്നുള്ള ബിജെപി നേതാക്കള്‍ക്കൊപ്പമായിരുന്നു രാജേന്ദ്രന്‍ ഡല്‍ഹിയിലെത്തിയത്. എന്നാല്‍ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ സംസാരിക്കാനായാണ് രാജേന്ദ്രന്‍ തന്റെ അടുത്ത് എത്തിയതെന്നും ഇപ്പോള്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും പ്രകാശ് ജാവദേക്കര്‍ വ്യക്മാക്കി.