Friday, March 14, 2025

HomeNewsKeralaകലാമണ്ഡലം സത്യഭാമയുടെ വിവാദപരാമർശം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കലാമണ്ഡലം സത്യഭാമയുടെ വിവാദപരാമർശം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

spot_img
spot_img

തൃശൂർ: ആർ.എൽ.വി രാമകൃഷ്ണനെ ഉദ്ദേശിച്ച് ഒരു യൂടൂബ് ചാനലിൽ കറുത്ത നിറമുള്ളവർ ന്യത്തം ചെയ്യരുതെന്ന് പറഞ്ഞ കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമർശത്തിനെതിരെ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു.

ത്യശൂർ ജില്ലാ പൊലീസ് മേധാവിയും സാംസ്കാരിക വകുപ്പ് ഗവൺമെന്റ് സെക്രട്ടറിയും പരാമർശം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ അംഗം വി.കെ ബീനാ കുമാരി ആവശ്യപ്പെട്ടു.

മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. മനുഷ്യാവകാശ പ്രവർത്തകനായ ഗിന്നസ് മാട സാമിയും ഇതേ വിഷയത്തിൽ പരാതി നൽകിയിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments