Friday, March 14, 2025

HomeCrimeപെട്രോള്‍ പമ്പില്‍ വെച്ച് ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച്ആത്മഹത്യാ ശ്രമം; വന്‍ തീപിടുത്തം ഒഴിവായത് തലനാരിഴയ്ക്ക്

പെട്രോള്‍ പമ്പില്‍ വെച്ച് ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച്ആത്മഹത്യാ ശ്രമം; വന്‍ തീപിടുത്തം ഒഴിവായത് തലനാരിഴയ്ക്ക്

spot_img
spot_img

ഇരിങ്ങാലക്കുട: പെട്രോള്‍ പമ്പില്‍ വെച്ച് ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യാ ശ്രമം ഇരിങ്ങാലക്കുട മെറിന ആശുപത്രിക്കു സമീപത്തെ പെട്രോള്‍ പമ്പില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. കാട്ടുങ്ങച്ചിറ സ്വദേശി ഷാനവാസ് (43) ആണ് ആത്മഹത്യക്കുശ്രമിച്ചത്.

സ്‌കൂട്ടറിലെത്തിയ ഷാനവാസ് കുപ്പിയില്‍ പെട്രോള്‍ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാര്‍ അതില്‍ നല്‍കാന്‍ തയ്യാറായില്ല. കാന്‍ കൊണ്ടുവന്നാല്‍ പെട്രോള്‍ നല്‍കാമെന്നു പറഞ്ഞ് തൊട്ടടുത്ത വണ്ടിയില്‍ പെട്രോള്‍ അടിക്കാന്‍ ജീവനക്കാരന്‍ മാറിയ സമയം പെട്രോള്‍ എടുത്ത് തലയിലൂടെ ഒഴിച്ച് തീ കൊളുത്തുകയായിരുന്നെന്ന് ജീവനക്കാര്‍ പറഞ്ഞു. തീ ആളിപ്പടര്‍ന്ന ഉടന്‍തന്നെ ജീവനക്കാര്‍ പമ്പിലെ അഗ്‌നിശമന ഉപകരണം ഉപയോഗിച്ച് അണച്ചതിനാല്‍ വലിയ ദുരന്തം ഒഴിവായി.

തൊട്ടടുത്ത മെറീന ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ഇയാളെ തൃശ്ശൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവമറിഞ്ഞ് അഗ്‌നി രക്ഷാ സേനയും സ്ഥലത്തെത്തിയിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments