കണ്ണൂര്‍: മട്ടന്നൂരില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഇന്നലെ രാത്രി പത്തോടെയാണ് സംഭവം നടന്നത്. സിപിഎം പ്രവര്‍ത്തകരായ സുനോബ്, റിജിന്‍, ലതീഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. മട്ടന്നൂര്‍ അയ്യല്ലൂരിലാണ് സംഭവം.
ബസ് സ്റ്റോപ്പില്‍ ഇരിക്കുമ്പോഴാണ് മൂന്നുപേര്‍ക്കും നേരെ ആക്രമണമുണ്ടായത്. പരിക്കേറ്റവരെ കണ്ണൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അക്രമത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു.