Friday, March 14, 2025

HomeNewsKeralaസ്‌കൂള്‍ വിദ്യാര്‍ഥികള്‍ അവധിയെ വരവേല്ക്കാന്‍ ഒരുങ്ങുന്നു: എസ്എസ്എല്‍സി പരീക്ഷ ഇന്ന് അവസാനിക്കും

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അവധിയെ വരവേല്ക്കാന്‍ ഒരുങ്ങുന്നു: എസ്എസ്എല്‍സി പരീക്ഷ ഇന്ന് അവസാനിക്കും

spot_img
spot_img

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അവധിയെ വരവേല്ക്കാനായി ഒരുങ്ങുന്നു. സ്‌കൂളുകളിലെ പ്രധാന പരീക്ഷകളായ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ അവസാന ഘട്ടത്തില്‍ . എസ്.എസ്എല്‍സി പരീക്ഷകള്‍ക്ക് ഇന്ന് അവസാനമാകും. സാമൂഹ്യശാസ്ത്രമാണ് ഇന്നത്തെ പരീക്ഷാ വിഷയം. പ്ലസ് ടു പരീക്ഷ നാളെ പൂര്‍ത്തിയാകും.

സംസ്ഥാനത്തെ സ്‌കൂളുകളിലെ ഒന്നു മുതല്‍ ഒന്‍പതു വരെയുള്ള ക്ലാസുകളിലെ വാര്‍ഷിക പരീക്ഷയും ഇക്കൂട്ടത്തില്‍ പൂര്‍ത്തിയായി വരുന്നു. ഈ മാസം 27 ന് രണ്ടു മാസം നീണ്ടു നില്ക്കുന്ന വേനല്‍ അവധിക്കായി സ്‌കൂളുകള്‍ അടയ്ക്കും.

അടുത്ത മാസം മൂന്നു മുതല്‍ എസ്എസ്എല്‍സി മൂല്യനിര്‍ണയം ആരംഭിക്കും. മേയ് മാസം രണ്ടാമത്തെ ആഴ്ച്ചയില്‍ ഫലപ്രഖ്യാപനം ഉണ്ടാവും

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments