Friday, March 14, 2025

HomeNewsKeralaമതത്തിന്റെ പേരിൽ പ്രചാരണം നടത്തി; മുഖ്യമന്ത്രിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് ബിജെപി പരാതി നല്‍കി

മതത്തിന്റെ പേരിൽ പ്രചാരണം നടത്തി; മുഖ്യമന്ത്രിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് ബിജെപി പരാതി നല്‍കി

spot_img
spot_img

തിരുവനന്തപുരം∙ മലപ്പുറത്തെ പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് ബിജെപി പരാതി നൽകി. മലപ്പുറത്ത് എൽഡിഎഫ് സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ റാലിയിൽ പങ്കെടുത്തുള്ള മുഖ്യമന്ത്രിയുടെ പ്രസംഗം ചട്ടലംഘനമാണെന്നാണു ബിജെപിയുടെ പരാതിയിൽ പറയുന്നത്.

മുഖ്യമന്ത്രി മതത്തിന്റെ പേരിൽ പ്രചാരണം നടത്തി, തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്നും ബിജെപി സംസ്ഥാന എക്സിക്യൂട്ടിവ് അംഗം കെ.സുരേന്ദ്രന്‍ നൽകിയ പരാതിയിൽ പറയുന്നു.

മുഖ്യമന്ത്രി നടത്തിയത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസംഗം, ഹിന്ദു – മുസ്‍ലിം വിഭജനമുണ്ടാക്കി വിദ്വേഷം വളർത്താൻ ശ്രമിച്ചെന്നും പരാതിയിലുണ്ട്. അതിനാൽ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽനിന്നു മുഖ്യമന്ത്രിയെ വിലക്കണമെന്നാണ് ആവശ്യം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments