കോട്ടയം: ഭര്‍ത്താവിന് ജന്മദിന സമ്മാനം വാങ്ങുന്നതിനായി ഭര്‍ത്താവിനൊപ്പം സ്കൂട്ടറില്‍ യാത്ര ചെയ്തിരുന്ന വീട്ടമ്മ കണ്ടെയ്നര്‍ ലോറിക്കടിയില്‍പ്പെട്ട് മരിച്ചു. കോട്ടയം നീറികാട് കല്ലമ്പള്ളി കൊല്ലം കുഴിയില്‍ ബിനോയുടെ ഭാര്യ പ്രിയ ബിനോയി (48) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരംകോട്ടയം നാഗമ്പടം പാലത്തിലാണ് അപകടം.
വാഹനം പെട്ടെന്നു ബ്രേക്ക് ചെയ്തപ്പോള്‍ സ്കൂട്ടറിന്റെ പിന്നിലിരുന്ന പ്രിയ തെറിച്ച് കണ്ടെയ്നര്‍ ലോറിയുടെ ടയറിനിടയില്‍ കുടുങ്ങിയെന്നാണു കരുതുന്നത്.
ഇന്ന് ബിനോയിയുടെ പിറന്നാള്‍ ദിനമായതിനാല്‍ ഇരുവരും ചേര്‍ന്ന് സമ്മാനം വാങ്ങാനായി കോട്ടയത്തേയ്ക്ക് വരുമ്പോഴാണ് അപകടമുണ്ടായത്.
അപകടത്തെ തുടര്‍ന്ന് ഉടന്‍ തന്നെ ഇരുവരെയും ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും പ്രിയയുടെ ജീവന് രക്ഷിക്കാനായില്ല. കണ്ടെയ്നര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.