വാഷിംഗ്ടണ്‍: അമേരിക്കയിലെ ബാള്‍ട്ടിമോര്‍ പാലം ചരക്കുകപ്പല്‍ ഇടിച്ച് തകര്‍ന്നു. പാലം തകര്‍ന്നതിനെ തുടര്‍ന്ന് നിരവധി വാഹനങ്ങള്‍ വെള്ളത്തിലേക്ക് വീണു. മൂന്നു കിലോമീറ്റര്‍ നീളമുള്ള ബാള്‍ട്ടിമോറിലെ ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലമാണ് അമേരിക്കന്‍ സമയം ഇന്നു പുലര്‍ച്ചെ തകര്‍ന്നത്.
അപകടസമയത്ത് നിരവധി വാഹനങ്ങള്‍ പാലത്തിലുണ്ടായിരുന്നു. ബാള്‍ട്ടിമോര്‍ ഫയര്‍ുേേഫാാഴ്‌സ് അറിയിപ്പ് അനുസരിച്ച് വന്‍ അപകടമാണ് ഉണ്ടായിട്ടുള്ളത്.നിരവധി വാഹനങ്ങള്‍ താഴെ നദിയിലേക്ക് വീണതായി പ്രദേശീക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ പറഞ്ഞു. വെള്ളത്തില്‍ വീണ ഏഴു പേര്‍ക്കായി അഗ്നിശമനസേന തെരച്ചില്‍ ആരംഭിച്ചു.കപ്പല്‍ ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലത്തിന്റെ തൂണുകളില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഇതോടെ പാലം തകര്‍ന്ന് വെള്ളത്തിലേക്ക് വീണു .
ഇടിയുടെ ആഘാതത്തില്‍ കപ്പലിന് തീപിടുത്തവും ഉണ്ടായി. സിംഗപൂര്‍ പതാക ഉള്ള കണ്ടെയ്നര്‍ കപ്പല്‍ ഉടമ ഉടമ ഗ്രേസ് ഓഷ്യന്‍ പ്രൈവറ്റ് ലിമിറ്റഡാണ്.”അപകടത്തിന്റെ കാരണം പരിശോധിച്ചു വരികയാണെന്നു കപ്പല്‍ അധികൃതര്‍ വ്യക്തമാക്കി