Friday, March 14, 2025

HomeNewsKeralaആരോഗ്യം അനുവദിച്ചാല്‍ പത്തനംതിട്ടയില്‍ പ്രചാരണത്തിനെത്തും: എ.കെ . ആന്റണി

ആരോഗ്യം അനുവദിച്ചാല്‍ പത്തനംതിട്ടയില്‍ പ്രചാരണത്തിനെത്തും: എ.കെ . ആന്റണി

spot_img
spot_img

തിരുവനന്തപുരം: ആരോഗ്യം അനുവദിച്ചാല്‍ താന്‍ പത്തനംതിട്ടയില്‍ യുഡിഎഫിനുവേണ്ടി പ്രചാരണത്തിനിറങ്ങുമെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. മകന്‍ അനില്‍ ആന്റണി ബിജെപി സ്ഥാനാര്‍ഥിയായി പത്തനംതിട്ടയില്‍ നിന്നും ലോക്‌സഭയിലേക്ക് മത്സരിക്കുന്നത് സംബന്ധിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ തചോദ്യത്തിന് മറുപടിയായാണ് ആന്റണ്ി ഇക്കാര്യം പറഞ്ഞത്.

ഭരണഘടന സംരക്ഷിക്കാന്‍ മോദിയെ അധികാരത്തില്‍നിന്ന് താഴെയിറക്കേണ്ടത് അനിവാര്യമെന്നും കോണ്‍ഗ്രസിന് ഇത് ഡു ഓര്‍ ഡൈ തെരഞ്ഞെടുപ്പ് ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. . കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ താന്‍ തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചത്. ആരോഗ്യം അനുവദിക്കുന്നതു പോലെ തിരുവനന്തപുരത്തെ എല്ലാ സ്ഥലങ്ങളിലും പ്രചാരണത്തിന് എത്തുമെന്നും ആന്റണി വ്യക്തമാക്കി

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments