ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനനയക്കേസില് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ അറസ്്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി അമേരിക്ക. കേജരിവാളിന്റെ അറസ്്റ്റ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നു അമേരിക്കന്‍ വിദേശകാര്യ വക്താവ് പറഞ്ഞതായി രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
സുതാര്യമായ നിയമനടപടികളെ എല്ലാക്കാലത്തും അമേരിക്ക പ്രോത്സാഹിപ്പിക്കാറുണ്ട്. നടപടികള്‍ സുതാര്യവും നീതിയുക്തവും സമയബന്ധിതവുമാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ ഒരു പ്രമുഖ പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവിന്റെ അറസ്റ്റ് ഏറെ സൂക്ഷ്മമായി അമേരിക്ക നിരീക്ഷിക്കുകയാന്നെും അമേരിക്കന്‍ വിദേശകാര്യവക്താവ് റോട്ടിയേഴ്സിനോ്ട് വ്യക്തമാക്കി.
കേജരിവാളിന്റെ അറസ്്റ്റ് സംബന്ധിച്ച് ആദ്യമായി പ്രതികരിച്ച വിദേശ രാജ്യം ജര്‍മനിയായിരുന്നു. ജര്‍മനിക്ക് ശക്തമായ ഭാഷയിലാണ് ഇന്ത്യ മറുപടി നല്‍കിയത്. അതിനുപിന്നാലെയാണ് ഇപ്പോള്‍ അമേരിക്കയുടെ പ്രതികരണം.