ഗുവാഹത്തി: കളിക്കളത്തില്‍ ആദ്യപകുതിയില്‍ വ്യക്തമായ മേധാവിത്വം നേടി ഒരുഗോളിനു മുന്നില്‍ നിന്ന ഇന്ത്യ ഒടുവില്‍ അഫ്ഗാനിസ്ഥാനു മുന്നില്‍ കീഴടങ്ങി.
2026 ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ടിലാണ് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് ഇന്ത്യയെ അഫ്ഗാനിസ്ഥാന്‍ തകര്‍ത്തത്.
ഗുവാഹത്തി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 36-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലുനില്‍ഛേത്രി ഗോ്ള്‍ വല കുലുക്കിയതോടെ ഇന്ത്യ മുന്നിലെത്തി.
എന്നാല്‍ ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിട്ട് നിന്ന ഇന്ത്യയുടെ വലയില്‍ രണ്ടാം പകുതിയിലാണ് അഫ്ഗാനിസ്ഥാന്‍ രണ്ടു ഗോള്‍ അടിച്ചത്. 70-ാം മിനിറ്റില്‍ റഹ്മത്ത് അക്ബാരിയയുടെ ഗോളിലൂടെ അഫ്ഗാനിസ്ഥാന്‍ ഒപ്പത്തിനൊപ്പമെത്തി.
കളി തീരാന്‍ രണ്ടു മിനിറ്റുകള്‍ മാത്രം അവശേഷിക്കേ പെനാല്‍റ്റിയിലൂടെയാണ് അഫ്ഗാനിസ്ഥാന്‍ വിജയഗോള്‍ നേടിയത്. 88-ാം മിനിറ്റില്‍ അഫ്ഗാനിസ്ഥാന്റെ ഷാരിഫ് മുഹമ്മദ് ആണ് ലക്ഷ്യം കണ്ടത്. പെനാല്‍റ്റി ബോക്സില്‍ ഗുര്‍പ്രീത് അഫ്ഗാനിസ്ഥാന്‍ ഫോര്‍വേര്‍ഡിന്റെ മുന്നേറ്റം തടയാന്‍ ശ്രമിച്ചതിനാണ് റഫറി പെനാല്‍റ്റി വിധിച്ചത്.