Friday, March 14, 2025

HomeNewsKeralaമാസപ്പടി കേസില്‍ പിടിമുറുക്കി ഇഡി : എക്സാലോജിക് അടക്കം അന്വേഷണ പരിധിയില്‍

മാസപ്പടി കേസില്‍ പിടിമുറുക്കി ഇഡി : എക്സാലോജിക് അടക്കം അന്വേഷണ പരിധിയില്‍

spot_img
spot_img

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന്‍രെ ഭാര്യയുമായ വീണാ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി ആരോപണത്തില്‍ കേസെടുത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇഡി കൊച്ചി യൂണിറ്റാണ് കേസെടുത്തത്. വീണയുടെ കമ്പനിയായ എക്സാലോജിക് അടക്കം അന്വേഷണ പരിധിയില്‍ വരുമെന്നാണ് അറിയുന്നത്.

കേസില്‍ എസ്എഫ്ഐഒ( സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് ) അന്വേഷണം നടക്കുന്നതിനിടെയാണ് ഇഡിയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.. കരിമണല്‍ ഖനനത്തിന് സിഎംആര്‍എല്‍ കമ്പനിക്ക് വഴിവിട്ട് സഹായം നല്‍കിയെന്നും പ്രത്യുപകാരമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് സിഎംആര്‍എല്‍ കമ്പനി മാസപ്പടി കൊടുത്തുവെന്നുമാണ് ആരോപണം.

നല്‍കാത്ത സേവനത്തിന് ലക്ഷങ്ങള്‍ കൈപ്പറ്റിയത് അഴിമതിയാണെന്നാണ് ആക്ഷേപം. എന്നാല്‍ ഇപ്പോള്‍ പ്രഖ്യാപിച്ച ഇ.ഡി അന്വേഷണം തെരഞ്ഞെടുപ്പ സ്റ്റന്‍ഡ് മാത്രമാണെന്നു പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ ആരോപിച്ചു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments