തിരുവനന്തപുരം: ക്രൈസ്തവ ജനതയുടെ ഏറ്റവും വലിയ തിരുക്കര്‍മ്മങ്ങളായി പെസഹായുടെയും ദുഃഖവെള്ളി, ഈസ്റ്റര്‍ എന്നിവയ്ക്കായി ദേവാലയങ്ങള്‍ ഒരുങ്ങി. വിവിധ ദേവാലയങ്ങളില്‍ ഇന്നു നടക്കുന്ന പെസഹായുടെ ശുശ്രൂഷകളില്‍ ആയിരക്കണക്കിനു വിശ്വാസികള്‍ പങ്കുചേരും. തിരുവനന്തപുരത്ത് വിവിധ ദേവാലയങ്ങളില്‍ മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കബാവ, തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ മെത്രാപോലീത്ത ഡോ. തോമസ് ജെ.നെറ്റോ തുടങ്ങിയവര്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് പ്രധാന കാര്‍മികത്വം വഹിക്കും.
പട്ടം സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പാര്‍ക്കിയല്‍ കത്തീഡ്രല്‍ രാവിലെ 7.30ന് പ്രഭാത നമസ്‌കാരം. ഉച്ചകഴിഞ്ഞ് രണ്ടിനു പൊതു ആരാധനയും വിശുദ്ധ കുര്‍ബാനയുടെ ആരാധനയും. മൂന്നിന് ആരംഭിക്കുന്ന കാല്‍കഴുകല്‍ ശുശ്രൂഷയ്ക്ക് മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാര്‍മികനാകും. തുടര്‍ന്ന് പെസഹാ കുര്‍ബാന. വെള്ളി രാവിലെ എട്ടിന് ദുഃഖവെള്ളിയുടെ ശുശ്രൂഷകള്‍. ദുഃഖശനി രാവിലെ 6.15ന് പ്രഭാത നമസ്‌കാരം. തുടര്‍ന്ന് പട്ടം ലിറ്റില്‍ ഫല്‍വര്‍ പഴയ പള്ളിയില്‍ വിശുദ്ധ കുര്‍ബാന, സെമിത്തേരിയില്‍ ധൂപ പ്രാര്‍ഥന എന്നിവ. ശനി വൈകുന്നേരം ഏഴിന് രാത്രി നമസ്‌കാരം, ഉയിര്‍പ്പ് തിരുനാള്‍ ശുശ്രൂഷ, വിശുദ്ധ കുര്‍ബാന. ഈസ്റ്റര്‍ ദിനത്തില്‍ രാവിലെ 6.15ന് പ്രഭാത നമസ്‌കാരം, വിശുദ്ധ കുര്‍ബാന.
പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലില്‍
ഇന്ന് വൈകുന്നേരം 5.30ന് തിരുവത്താഴ ദിവ്യബലി, കാല്‍കഴുകള്‍ ശുശ്രൂഷ, പൗരോഹിത്യ സ്ഥാപനം, പരിശുദ്ധ കുര്‍ബാന സ്ഥാപനം. മുഖ്യകാര്‍മികന്‍ ആര്‍ച്ച് ബിഷപ് ഡോ.തോമസ് ജെ.നെറ്റോ. രാത്രി എട്ടു മുതല്‍ 12 വരെ ദിവ്യകാരുണ്യ ആരാധന. ദുഃഖവെള്ളി രാവിലെ ഏഴിന് സംയുക്ത കുരിശിന്റെ വഴി. രാവിലെ ഒന്‍പത് മുതല്‍ മൂന്നു വരെ പരിശുദ്ധ ദിവ്യകാരുണ്യ ആരാധന. ഉച്ചകഴിഞ്ഞ് മൂന്നിന് പീഡാസഹന അനുസ്മരണം, ദൈവവചന പ്രഘോഷണം, കുരിശാരാധന, ദിവ്യകാരുണ്യ സ്വീകരണം, കുരിശിന്റെ വഴി. ശനി രാത്രി 10.30ന് ഉയിര്‍പ്പിന്റെ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. ഈസ്റ്റര്‍ ദിനത്തില്‍ രാവിലെ ഏഴിനും 8.45നും വൈകുന്നേരം അഞ്ചിനും ദിവ്യബലി.
സ്പെന്‍സര്‍ ജംഗ്ഷന്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് സിറിയന്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ ഇന്ന് പുലര്‍ച്ചെ മൂന്നിന് രാത്രി നമസ്‌കാരത്തോടെ പെസഹാ ശുശ്രൂഷകള്‍ നടന്നു., പ്രഭാത നമസ്‌കാരം, വിശുദ്ധ കുര്‍ബാന. ഉച്ചയ്ക്ക് 12ന് ഉച്ചനമസ്‌കാരം. വെള്ളി രാവിലെ 7.30ന് പ്രഭാത നമസ്‌കാരം, ഉച്ച നമസ്‌കാരം, ധ്യാന പ്രസംഗം. ശനി രാവിലെ ആറിന് രാത്രി നമസ്‌കാരം. ഒന്‍പതിന് പ്രഭാത നമസ്‌കാരം. 10ന് വിശുദ്ധ കുര്‍ബാന. ഞായര്‍ രാവിലെ മൂന്നിന് രാത്രി നമസ്‌കാരം ഉയര്‍പ്പ് പ്രഖ്യാപനം, പ്രഭാത നമസ്‌കാരം, വിശുദ്ധ കുര്‍ബാന.
പിഎംജി ലൂര്‍ദ് ഫൊറോന പള്ളിയില്‍ വൈകുന്നേരം 5.15ന് പെസഹാ തിരുകര്‍മങ്ങള്‍ ആരംഭിക്കും. രാത്രി 7.15 മുതല്‍ എട്ടുവരെ പൊതു ആരാധന. ദുഖവെള്ളി രാവിലെ 6.30ന് സംയുക്ത കുരിശിന്റെ വഴി. രാവിലെ എട്ടു മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെ ആരാധന. ഉച്ചയ്ക്ക് 12ന് നേര്‍ച്ചകഞ്ഞി. മൂന്നിന് പീഡാനുഭവ വെള്ളി തിരുക്കര്‍മങ്ങള്‍. നാലിന് ദേവാലയ അങ്കണത്തില്‍ ആഘോഷപൂര്‍വകമായ കുരിശിന്റെ വഴി. ശനി രാവിലെ ആറിന് വലിയ ശനിയുടെ തിരുകര്‍മങ്ങള്‍ ആരംഭിക്കും. ഈസ്റ്റര്‍ ദിനത്തില്‍ പുലര്‍ച്ചെ മൂന്നിന് ഉയിര്‍പ്പിന്റെ ശുശ്രൂഷകള്‍. രാവിലെ 5.45നും 7.30നും 9.15നും വിശുദ്ധ കുര്‍ബാന.
കോട്ടണ്‍ഹില്‍ കാര്‍മ്മെല്‍ഹില്‍ ആശ്രമ ദേവാലയം
രാവിലെ 6.30ന് പ്രാഭാത പ്രാര്‍ഥന. വൈകുന്നേരം ആറിന് ആഘോഷമായ ദിവ്യബലി, കാല്‍കഴുകല്‍ ശുശ്രൂഷ, ദിവ്യകാരുണ്യ പ്രദക്ഷിണം, ആരാധന. ദുഖവെള്ളി രാവിലെ 6.30ന് പ്രഭാത പ്രാര്‍ഥന. വൈകുന്നേരം 4.30ന് ദൈവവചന പ്രഘോഷണം, ദിവ്യകാരുണ്യ സ്വീകരണം, കുരിശിന്റെ വഴി. ശനി രാവിലെ 6.30ന് പ്രഭാത പ്രാര്‍ഥന. രാത്രി 11ന് ഈസ്റ്റര്‍ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. ഞായര്‍ രാവിലെ 6.30നും 8.30നും 11നും(ഇംഗ്ലീഷ്) ഉച്ചകഴിഞ്ഞ് നാലിനും 5.30നും വിശുദ്ധ കുര്‍ബാനയുണ്ടാകും.
പാളയം സമാധാനരാജ്ഞി ബസിലിക്കയില്‍ രാവിലെ 6.30ന് പ്രഭാത നമസ്‌കാരം, വിശുദ്ധ കുര്‍ബാന. രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം ആറുവരെ വിശുദ്ധ കുര്‍ബാനയുടെ ആരാധന. ദുഃഖവെള്ളി രാവിലെ ഏഴിനു സുയുക്ത കുരശിന്റെ വഴി. 8.30 മുതല്‍ ദുഃഖവെള്ളിയുടെ ശുശ്രൂഷകള്‍. വൈകുന്നേരം ആറിന് സന്ധ്യാനമസ്‌കാരം. കബറിങ്കല്‍ ജാഗരണ പ്രാര്‍ഥന. ശനി രാവിലെ ആറിന് പ്രഭാത നമസ്‌കാരം, വിശുദ്ധ കുര്‍ബാന. വൈകുന്നേരം ഏഴു മുതല്‍ ഉയിര്‍പ്പിന്റെ ശുശ്രൂഷകള്‍. എട്ടിന് വിശുദ്ധ കുര്‍ബാന.