Friday, March 14, 2025

HomeNewsKeralaലോക്‌സഭാ തെരഞ്ഞെടുപ്പ്: ആദ്യ ദിവസം 14 പേര്‍ പത്രിക സമര്‍പ്പിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പ്: ആദ്യ ദിവസം 14 പേര്‍ പത്രിക സമര്‍പ്പിച്ചു

spot_img
spot_img

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ആദ്യ ദിവസമായ ഇന്ന് (മാര്‍ച്ച് 28) സംസ്ഥാനത്ത് വിവിധ ലോക്സഭാ മണ്ഡലങ്ങളിലായി 14 പേര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.

ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചത് തിരുവനനന്തപുരത്താണ്. തലസ്ഥാനമണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിനുള്ള ആദ്യ ദിനം നാലു പേര്‍ പത്രിക സമര്‍പ്പിച്ചു. കൊല്ലം മൂന്ന് , മാവേലിക്കര ഒന്ന്, കോട്ടയം ഒന്ന്, എറണാകുളം ഒന്ന്, തൃശ്ശൂര്‍ ഒന്ന്, കോഴിക്കോട് ഒന്ന്, കാസര്‍ഗോഡ് രണ്ട് എന്നിങ്ങനെയാണ് മറ്റു മണ്ഡലങ്ങളില്‍ പത്രിക സമര്‍പ്പിച്ചവരുടെ എണ്ണം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments