മെക്സിക്കോ സിറ്റി: യു.എസിലേക്ക് അനധികൃതമായി കുടിയേറാനുള്ള ശ്രമത്തിനിടെ മെക്സിക്കോയുടെ തെക്കന്‍ പസഫിക് തീരത്ത് ബോട്ടപകടത്തില്‍ ഏഷ്യയില്‍ നിന്നുള്ള എട്ട് പേര്‍ മരിച്ചതായി അധികൃതര്‍ അറിയിച്ചു. ഒരു യാത്രക്കാരന്‍ രക്ഷപ്പെട്ടിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍, മരിച്ചവര്‍ ഏഷ്യയില്‍ നിന്നുള്ളവരാണെന്ന് അധികൃതര്‍ അറിയിച്ചു.
കൂടുതല്‍ ആളുകളെ കുത്തിനിറച്ചതാണ് ബോട്ടു മുങ്ങാന്‍ ഇടയാക്കിയതെന്ന് കരുതുന്നു. മെക്സിക്കോ-ഗ്വാട്ടിമാല അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 400 കിലോമീറ്റര്‍ കിഴക്കുള്ള പ്ലായ വിസെന്റെ പട്ടണത്തിലെ കടല്‍ത്തീരത്താണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ബോട്ടപകടത്തിന്റെ കാരണങ്ങളെ കുറിച്ച് അധികൃതര്‍ അന്വേഷണത്തിലാണ്. മെക്‌സിക്കോ കടന്ന് യു.എസ് അതിര്‍ത്തിയിലെത്താന്‍ ആഗ്രഹിക്കുന്ന കുടിയേറ്റക്കാരുടെ പ്രധാന പാതയാണ് ഈ പ്രദേശം.