കൊല്‍ക്കത്ത: ബംഗാളില്‍ ഇന്നലെ ഉണ്ടായ കൊടുങ്കാറ്റില്‍ നാലു മരണം. നൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റു. ബംഗാളിലെ ജല്‍പായ്ഗുഡിയിലാണ് കൊടുങ്കാറ്റ് ഏറ്റവുമധികം നാശം വിതച്ചത്.
പരിക്കേറ്റവരെ ജയ്പാല്‍ഗുഡിയിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. .ശക്തമായ കാറ്റിലും ആലിപ്പഴം വീഴ്ചയിലും ഒട്ടേറെ വീടുകള്‍ക്കും നാശനഷ്
ം സംഭവിച്ചു.
. മരങ്ങള്‍ കടപുഴകി, വൈദ്യുതി തൂണുകള്‍ കടപുഴകി വീണതോടെ വൈദ്യുതി ബന്ധം പൂര്‍ണമായും നിലച്ചു. രാജര്‍ഹട്ട്, ബര്‍ണിഷ്, ബകാലി, ജോര്‍പാക്ഡി, മധബ്ദംഗ, സപ്തിബാരി എന്നിവിടങ്ങളിലാണ് കൂടുതല്‍ നാശനഷ്ടം.
മുഖ്യമന്ത്രി മമതാബാനര്‍ജി ഔദ്യോഗികപരിപാടികള്‍ റദ്ദാക്കി സംഭവസ്ഥലത്തെത്തി.