തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ സ്റ്റാര്‍ കാമ്പയ്നര്‍ രാഹുല്‍ ഗാന്ധി നാളെ വയനാട്ടിലെത്തി പത്രിക സമര്‍പ്പിക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം ആദ്യമായി വയനാട്ടിലെത്തുന്ന രാഹുലിനെ വരവേല്‍ക്കാനായി കോണ്‍ഗ്രസ് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. മണ്ഡലത്തിലെത്തുന്ന രാഹുല്‍ തെരഞ്ഞെടുപപ്് പ്രചാരണം ആരംഭിക്കുന്നത് റോഡ്ഷോയോടെയാണ്. റോഡ് ഷോയ്ക്ക് ശേഷം കളക്ടറേറ്റിലെത്തി പത്രിക സമര്‍പ്പിക്കും.രാവിലെ പത്ത് മണിയോടെ റിപ്പണില്‍ ഹെലികോപ്റ്ററിറങ്ങുന്ന രാഹുല്‍ 12 മണിയോടെ പത്രിക സമര്‍പ്പിച്ച് നാളെ തന്നെ തിരികെ മടങ്ങും.
ലോക്സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ സംസ്ഥാനത്ത് മൂന്ന് ദിവസങ്ങളാണ് ബാക്കിയുള്ളത്. പത്രിക സമര്‍പ്പിക്കല്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ സംസ്ഥാനത്ത് പ്രമുഖരായ പല സ്ഥാനാര്‍ത്ഥികളും ഇന്ന് പത്രികാസമര്‍പ്പിക്കും. തിരുവനന്തപുരത്ത് ഇടതു സ്ഥാനാര്‍ഥി പന്നയന്‍ രവീന്ദരന്‍ ഇന്ന് രാവിലേയും യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍ നാളെയും പത്രിക സമര്‍പ്പിക്കും.