ന്യൂഡല്‍ഹി: സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന ഇസ്രയേലിലേക്കും ഇറാനിലേയ്ക്കുമുളള യാത്ര ഇന്ത്യക്കാര്‍ ഒഴിവാക്കണമെന്ന്് വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശം.
ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നിര്‍ദ്ദേശം. ഈ രാജ്യങ്ങളില്‍ ഇപ്പോള്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ എംബസിയുമായി ബന്ധപ്പെടണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഇറാന്റെ സിറിയയിലെ എംബസിക്കു നേരെ
ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിനു തിരിച്ചടി നല്‍കുമെന്നു ഇറാന്‍ വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് സംഘര്‍ഷാവസ്ഥ ശക്തമായത്.. ഇരു രാജ്യങ്ങളിലേയും ഇന്ത്യക്കാര്‍ സുരക്ഷിതരായി ഇരിക്കണം. അനാവശ്യ യാത്രകളെല്ലാം ഒഴിവാക്കണമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അമേരിക്ക, റഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ തങ്ങളുടെ പൗരന്‍മാര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യയുടെ വിദേശ കാര്യ മന്ത്രാലയവും മുന്നറിയിപ്പ് നല്‍കിയത്.