ന്യൂഡല്‍ഹി: അശ്ലീലവും ഭീകരവാദവും പ്രോത്സാഹിപ്പിക്കുന്നത് ഉള്‍പ്പെടെ രണ്ടുലക്ഷത്തിലധികം അക്കൗണ്ടുകള്‍ക്ക് ഇന്ത്യയില്‍ എക്‌സ് വിലക്കേര്‍പ്പെടുത്തി.
വിലക്കപ്പെട്ടതില്‍ 1235 അക്കൗണ്ടുകള്‍ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നതിനായി ഉപയോഗിച്ച അക്കൗണ്ടുകളായിരുന്നുവെന്ന് പരിശോധനയില്‍ വ്യക്തമായി. കുട്ടികളുടെ ലൈംഗികത സംബന്ധിച്ച് 183 അക്കൗണ്ടുകളും നീക്കം ചെയ്തവയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ഒരു മാസത്തിനിടെ ഇന്ത്യയില്‍ 2. 12 ലക്ഷം അക്കൗണ്ടുകള്‍ക്കാണ് ഇത്തരത്തില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. ഐടി നിയമം അനുസരിച്ച് പുറത്തിറക്കിയ പ്രതിമാസ റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ എക്സ് പുറത്തുവിട്ടത്.